ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് മറുപടിയുമായി വീണ

ഇന്ന് വൈകിട്ടാണ് കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനം

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് മറുപടിയുമായി വീണ
dot image

പത്തനംതിട്ട: ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ആറന്മുള മണ്ഡലത്തിലെ കോഴഞ്ചേരി പാലത്തിന്റെ ക്രെഡിറ്റില്‍ തര്‍ക്കം അവസാനിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2016 ജൂലൈ മാസത്തിലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും, കിഫ്ബി വഴി പണം അനുവദിച്ച് 2016 ഒക്ടോബറില്‍ ഭരണാനുമതി നല്‍കുകയും തുടര്‍ന്ന് സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി 2018ല്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്ത പാലം, അതിനും ആറ് വര്‍ഷം മുന്‍പുള്ള ഭരണാനുമതിയിലാണ് നിര്‍മ്മാണം ആരംഭിച്ചതെന്ന് അവകാശപ്പെടാന്‍ കഴിയുന്നത് വലിയൊരു വിസ്മയം തന്നെയാണെന്ന് വീണാ ജോര്‍ജ് ഒടുവില്‍ അവകാശപ്പെട്ടു.

പാലത്തിന്റെ ക്രെഡിറ്റില്‍ തര്‍ക്കം ആവശ്യമില്ലെന്നും 2012ല്‍ അന്ന് എംഎല്‍എയായിരുന്ന ശിവദാസന്‍ നായര്‍ തുടങ്ങിവെച്ച പദ്ധതി വീണാ ജോര്‍ജ് ഏറ്റെടുക്കുകയായിരുന്നുവെന്നും അബിന്‍ വര്‍ക്കി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് വീണാ ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്. നുണകള്‍ വന്നതുപോലെ അപ്രത്യക്ഷമാകും, സത്യത്തിന് മാത്രമെ സ്ഥായിയായി നിലനില്‍പ്പുള്ളൂവെന്ന് വീണാ ജോര്‍ജ് കുറിച്ചു.

Also Read:

'2016 ല്‍ നിര്‍മ്മാണം പോലും ആരംഭിച്ചിട്ടില്ലാതിരുന്ന ആഞ്ഞിലിമൂട്ടില്‍ കടവ് പാലം, അതിനു മുന്‍പുള്ള എംഎല്‍എ പൂര്‍ത്തീകരിച്ചതാണെന്ന് പറയുന്നതും അതുപോലെതന്നെ മറ്റൊരു വിസ്മയമാണ്! രണ്ടു തവണ തോറ്റ് വീട്ടില്‍ ഇരിക്കുന്ന (അതും ഒരേ വ്യക്തിയോട് തന്നെ) കോണ്‍ഗ്രസ് മുന്‍ എംഎല്‍എയോട് 'നുണ വീട്ടില്‍ ഇരുത്തുമെന്നു'പറയാന്‍ ഒരു പോസ്റ്റ് വേണ്ടിയിരുന്നില്ല.!', എന്നും വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. 2016ല്‍ ഞാന്‍ എംഎല്‍എ ആയി ചുമതലയേല്‍ക്കുമ്പോള്‍ ആറന്മുള മണ്ഡലത്തില്‍ പൂര്‍ത്തിയായതോ നിര്‍മ്മാണത്തിലുള്ളതോ ആയ ഒരു പ്രൊജക്റ്റും ഉണ്ടായിരുന്നില്ല. വികസനവും ഇല്ല പ്രൊജക്റ്റും ഇല്ല എന്നതായിരുന്നു ആറന്മുള മണ്ഡലത്തിലെ സ്ഥിതിയെന്നും വീണാ ജോര്‍ജ് പറയുന്നു.

ഇന്ന് വൈകിട്ടാണ് കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ ആണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു പരിപാടിയില്‍ പങ്കെടുക്കും. മന്ത്രി വീണാ ജോര്‍ജിനെയും ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.

Content Highlights: A political dispute over credit for the Kozhenchery bridge in Aranmula constituency continues ahead of its inauguration

dot image
To advertise here,contact us
dot image