ഒമാൻ-യുഎഇ വ്യാപാരബന്ധം ഇനി അതിവേ​ഗം; ദുഖം-ഖലീഫ ഹരിത വ്യാപാര ഇടനാഴി പ്രവർത്തനമാരംഭിച്ചു

അതിർത്തികളിലെ ഏകോപിത കസ്റ്റംസ് സംവിധാനത്തിലൂടെ ചരക്കുനീക്കത്തിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും കൈമാറ്റ കേന്ദ്രങ്ങളിൽ ചരക്കുകൾ കാത്തുകിടക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും

ഒമാൻ-യുഎഇ വ്യാപാരബന്ധം ഇനി അതിവേ​ഗം; ദുഖം-ഖലീഫ ഹരിത വ്യാപാര ഇടനാഴി പ്രവർത്തനമാരംഭിച്ചു
dot image

ഒമാനിലെ ദുഖം തുറമുഖത്തെയും അബുദാബിയിലെ ഖലീഫ തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹരിത വ്യാപാര ഇടനാഴിയുടെ (Green Trade Corridor) പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചു. ഒമാനും യുഎഇയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കം വേഗത്തിലാക്കുന്നതിനും ഈ പുതിയ സംവിധാനം വലിയ സഹായമാകും. ഒമാന്റെ ആഗോള ലോജിസ്റ്റിക്സ് സേവനദാതാക്കളായ അസ്യാദ് (Asyad) ഗ്രൂപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ദുഖം തുറമുഖത്തെത്തുന്ന ചരക്കുകൾ ഖത്മത് അൽ ഷുക്ല അതിർത്തി കവാടം വഴി അൽ ഐൻ ഡ്രൈ പോർട്ടിലെത്തിച്ച ശേഷം അബുദാബിയിലെ ഖലീഫ തുറമുഖത്തേക്ക് കൊണ്ടുപോകുന്ന രീതിയിലാണ് ഈ ഇടനാഴി പ്രവർത്തിക്കുന്നത്. ഖലീഫ തുറമുഖത്ത് നിന്ന് ഗൾഫ് രാജ്യങ്ങളിലെ വിവിധ വിപണികളിലേക്കുള്ള വിതരണ ശൃംഖലയുമായി ചരക്കുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും. തുറമുഖങ്ങളിലെ കണ്ടെയ്‌നർ കൈകാര്യം ചെയ്യലും റോഡ് മാർഗമുള്ള ചരക്കുനീക്കവും സംയോജിപ്പിച്ചാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അതിർത്തികളിലെ ഏകോപിത കസ്റ്റംസ് സംവിധാനത്തിലൂടെ ചരക്കുനീക്കത്തിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും കൈമാറ്റ കേന്ദ്രങ്ങളിൽ ചരക്കുകൾ കാത്തുകിടക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഇത് ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ചരക്കുനീക്ക സംവിധാനം ഉറപ്പാക്കുന്നു. ദുഖം-ഖലീഫ ഇടനാഴിക്ക് പുറമെ ഖത്തർ, സൗദി അറേബ്യ തുടങ്ങിയ പ്രധാന ഗൾഫ് വിപണികളുമായി ദുഖം തുറമുഖത്തെ ബന്ധിപ്പിക്കുന്ന മറ്റ് ഹരിത ഇടനാഴികളും അസ്യാദ് ഗ്രൂപ്പ് വികസിപ്പിച്ചുവരികയാണ്.

Content Highlights: Trade relations between Oman and the UAE are set to receive a boost with the launch of the Duqm-Khalifa Green Trade Corridor. The new trade route aims to improve connectivity, speed up cargo transportation and strengthen economic cooperation between the two countries.

dot image
To advertise here,contact us
dot image