ട്രെയിൻ യാത്രയ്ക്കിടെ കാണാതായി,മൃതദേഹം ‌റെയിൽവേ ട്രാക്കിനരികെ; സംഭവം ആലപ്പുഴയിൽ

ബിനുവിന്റെ മൊബൈല്‍ ഫോണ്‍ ട്രെയിനിന്റെ ബര്‍ത്തില്‍ നിന്നു ലഭിച്ചു

ട്രെയിൻ യാത്രയ്ക്കിടെ കാണാതായി,മൃതദേഹം ‌റെയിൽവേ ട്രാക്കിനരികെ; സംഭവം ആലപ്പുഴയിൽ
dot image

ചെങ്ങന്നൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ചെങ്ങന്നൂര്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നതിനിടെ മൃതദേഹം കാഞ്ഞിരമറ്റത്തെ റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തി. പുലിയൂര്‍ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതില്‍ ബിനു ഫിലിപ്പിന്റെ(52)മൃതദേഹമാണ് ഒലിപ്പുറം റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ റെയില്‍വേ ജീവനക്കാരുടെ പാളം പരിശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെ രാജ്യറാണി എക്‌സ്പ്രസില്‍ ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് ബിനുവിനെ കാണാതായത്. സുഹൃത്ത് ഹരിക്കൊപ്പം യാത്ര ചെയ്തിരുന്ന ബിനു ചങ്ങനാശ്ശേരി സ്റ്റേഷന്‍ പിന്നിട്ട ശേഷം ഉറങ്ങാന്‍ കിടന്നതാണ്. ഉറക്കമുണര്‍ന്ന ഹരി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് എറണാകുളത്ത് റെയില്‍വേ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ബിനുവിന്റെ മൊബൈല്‍ ഫോണ്‍ ട്രെയിനിന്റെ ബര്‍ത്തില്‍ നിന്നു ലഭിച്ചു. മരിച്ച ബിനു ഫിലിപ് കെട്ടിടനിര്‍മാണ കരാറുകാരനാണ്. ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിന് എറണാകുളത്തേക്ക് പോയതാണ്. മുളന്തുരുത്തി പൊലീസ് തുടര്‍നടപടി സ്വീകരിച്ചു. ബിനുവിന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight : A native of Chengannur who went missing during a train journey has been found dead. The body was discovered near the railway tracks at Kanjiramattom.

dot image
To advertise here,contact us
dot image