

പാലക്കാട്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണം ആരംഭിക്കാന്‍ പൊലീസ്. കൗണ്‍സിലറായ പ്രശോഭ് സി വത്സന്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. പരാതിക്കാരിയായ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.
കഴിഞ്ഞദിവസമാണ് ദളിത് യുവതി പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭ് സി വത്സനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. പാലക്കാട് നഗരസഭ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് അതിജീവിത റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിജീവിത പറഞ്ഞു. ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി, ശേഷം പീഡിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു രണ്ടാമത് പീഡനം.
ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും അതിജീവിത പറഞ്ഞു. ഷാഫി പറമ്പില്‍ എം പി തന്റെ ആശാനാണെന്നും എംഎല്‍എമാര്‍ എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു.
ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ചെന്നും അതിജീവിത റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി. മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ചതിക്കപ്പെട്ടെന്ന് മനസ്സിലായെന്നും യുവതി പറഞ്ഞു. ലൈംഗിക പീഡന പരാതികള്‍ക്കിടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശോഭിന് വോട്ട് ചെയ്യാനാണ് പാലക്കാട് തിരിച്ചെത്തിയത്.
Content Highlights: Police says Palakkad Congress councilor absconding in Dalit woman's complaint