രമേഷ് പിഷാരടിക്ക് അരസംഘിയുടെ മനസ്; ബിജെപിക്ക് കോൺഗ്രസ് വോട്ട് മറിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

'രമേഷ് പിഷാരടി ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിയാണ്. ഇങ്ങനെയാണ് ഉപതെരഞ്ഞെടുപ്പിലും ഒരു സ്ഥാനാർഥിയെ കൊണ്ടുവന്നത്'

രമേഷ് പിഷാരടിക്ക് അരസംഘിയുടെ മനസ്; ബിജെപിക്ക് കോൺഗ്രസ് വോട്ട് മറിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി
dot image

പാലക്കാട്: ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഡീലാണ് പാലക്കാട്ട് എല്ലാകാലത്തും നടത്തിയിട്ടുള്ളതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു.

പാലക്കാട്ട് യുഡിഎഫിനെ മറികടക്കാൻ എൽഡിഎഫിന് രാഷ്ട്രീയമായ വോട്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍എംആര്‍ റസാഖ് പാലക്കാട്ടെ പൊതുസമ്മതനായ സ്ഥാനാർഥിയാണ്. ആദ്യഘട്ടത്തിൽ തന്നെ പ്രചാരണത്തിൽ വലിയ സ്വീകാര്യത ഉണ്ടായി. ഈ വിഭ്രാന്തിയാണ് ബിജെപി- സിപിഐഎം ഡീൽ ആരോപണങ്ങൾക്ക് പിന്നിൽ. രാഷ്ട്രീയ പോരാട്ടത്തിന് പറ്റിയ ആളെയാണോ ഇവിടെ യുഡിഎഫ് മത്സരിപ്പിക്കുന്നത്?. കോമഡി ഷോ ചെയ്യുന്ന കലാകാരൻ എന്ന് മാത്രമാണ് അദ്ദേഹത്തിൻ്റെ പ്രത്യേകത. എന്തിനാണ് ദുർബലനായ രാഷ്ട്രീയ ധാരണ ഇല്ലാത്ത ഒരാളെ ഇവിടെ മത്സരിപ്പിക്കുന്നതെന്ന് സുരേഷ് ബാബു ചോദിച്ചു.

രമേഷ് പിഷാരടിക്ക് അര സംഘിയുടെ മനസ്. ഇസ്രയേലിനെ പിന്തുണച്ച് പിഷാരടി സംസാരിച്ചത് സംഘിയെപ്പോലെ. രമേഷ് പിഷാരടി ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിയാണ്. ഇങ്ങനെയാണ് ഉപതെരഞ്ഞെടുപ്പിലും ഒരു സ്ഥാനാർഥിയെ കൊണ്ടുവന്നത്. ഇവിടെ ബിജെപിക്ക് കോൺഗ്രസ് വോട്ട് മറിക്കും. ഇത് ഷാഫി പറമ്പിലിൻ്റെ താത്പര്യമാണ്. അടുത്ത തവണ ഷാഫി ഇല്ലാത്ത പറ്റില്ല എന്ന് വരുത്താനുളള നീക്കമാണെന്നും സുരേഷ് ബാബു പറഞ്ഞു.

Content Highlights: Ramesh Pisharody came under criticism from CPI(M) leadership in Palakkad

dot image
To advertise here,contact us
dot image