'കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരം, ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും'; കണ്ണൂരിൽ അനുകൂല പോസ്റ്റർ

സുധാകരനെ മത്സരിപ്പിക്കുന്നതിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല

'കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരം, ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും'; കണ്ണൂരിൽ അനുകൂല പോസ്റ്റർ
dot image

കണ്ണൂർ : കണ്ണൂരിൽ മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരനെ പിന്തുണച്ച് പോസ്റ്റ‍ർ. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പോസ്റ്റ‍റിൽ പറയുന്നത്. കെപിസിസി ഓഫീസിന് മുന്നിലാണ് സുധാകരൻ അനുകൂലികളുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സുധാകരനെ മത്സരിപ്പിക്കുന്നതിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

നേരത്തെയും കെ സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിൽ വ്യാപക ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ സുധാകരൻ തുടരും' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരന്റെ നിയമസഭ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സുധാകരന്‍ രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ടെന്നായിരുന്നു സുധാകരൻ പറഞ്ഞത്.

Content Highlight : Posters have appeared in Kannur demanding KPCC President K Sudhakaran to contest from the constituency, triggering discussions within the Congress party.

dot image
To advertise here,contact us
dot image