

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കെ ആര്‍ ജയാനന്ദ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ഇന്ന് ചേര്‍ന്ന സിപിഐഎം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ.
നേരത്തെ ചര്‍ച്ചകളില്‍ മുന്നില്‍ നിന്നിരുന്ന ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാല്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയിലുണ്ടായി. തുടര്‍ന്നാണ് കെ ആര്‍ ജയാനന്ദയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇതോടെ ഉദുമയില്‍ സിറ്റിങ് എംഎല്‍എ സിഎച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാകും.
Content Highlights: LDF announces K R Jayananda as its candidate for the Manjeshwar constituency