

മലയാളി താരം സ്വാസിക തമിഴിലും മികച്ച സിനിമകളുടെ ഭാഗമാവുകയാണ്. സീരിയലിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. മലയാള സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചുള്ള തന്റെ വിഷമവും നിലപാടും തുറന്നു പറയുകയാണ് നടി ഇപ്പോൾ. മലയാള സിനിമയ്ക്ക് തന്നെ ആവശ്യമില്ലെന്ന് തുറന്നു പറയുകയാണ് സ്വാസിക. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘എന്താണ് മലയാളത്തില്‍ സിനിമ ചെയ്യാത്തതെന്ന ചോദ്യം ഒരുപാട് കേള്‍ക്കുമ്പോഴും നമുക്ക് തന്നെ ഒരു ഉത്തരം അറിയില്ല. അതില്‍ ഇതാണ് ഞാന്‍ മനസിലാക്കിയ ഉത്തരം. പിന്നെ പേടിക്കേണ്ട ഒരു കാര്യമില്ല, കാരണം ഞാന്‍ എവിടെയും മലയാള സിനിമ ഒരിക്കലും ചെയ്യില്ലെന്നും എനിക്ക് തമിഴും തെലുങ്കുമാണ് വലുതെന്നും പറഞ്ഞിട്ടില്ല. എനിക്ക് അവസരം കിട്ടാത്തതിന്റെ കാരണം മലയാള സിനിമയ്ക്ക് എന്നെ വേണ്ട എന്നുള്ളതാണ്. അത് സത്യസന്ധമായിട്ടുള്ള കാര്യമാണ്.
സത്യത്തില്‍ നമ്മള് ആരെയും പേടിക്കേണ്ട കാര്യമില്ലല്ലോ. എന്തെങ്കിലും തെറ്റ് ചെയ്താലാണ് നമ്മള് പേടിക്കേണ്ടത്. എന്റെ അഭിപ്രായവും വിഷമവും പരിഭവവുമാണ് ഞാന്‍ അറിയിച്ചത്. ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. പക്ഷേ അവസരം തരാന്‍ പറ്റാത്തതിന്റെ കാരണം എന്താണെന്ന് അവര്‍ക്ക് മാത്രമേ അറിയുള്ളൂ,’ സ്വാസിക പറഞ്ഞു.
അതേസമയം, ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’യാണ് സ്വാസികയുടെ ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. സിനിമയിൽ ദുൽഖറിന്റെ ചേച്ചിയായിട്ടാണ് സ്വാസിക അഭിനയിച്ചത്. സ്വാസിക തനിക്ക് പ്രായത്തിൽ ഇളയതാണെങ്കിലും സിനിമയിൽ ചേച്ചിയുടെ വേഷം ചെയ്യാൻ തയ്യാറായെന്നും വളരെ സ്വാഭാവികമായ അഭിനയമാണ് അവരുടേതെന്നും ദുൽഖർ സിനിമയുടെ പ്രമോഷൻ വേദിയിൽ പറഞ്ഞിരുന്നു.
Content Highlights: Malayalam actress Swasika opens up about her experiences in the film industry, revealing that she is receiving opportunities in Tamil and Telugu cinema while feeling a distance from the Malayalam film industry. Her candid remarks have sparked discussion.