വ്യാജ മോഷണക്കുറ്റം; ജസീലയുടെ മരണത്തില്‍ അയല്‍വാസി അറസ്റ്റില്‍

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ അറസ്റ്റ് ചെയ്തത്

വ്യാജ മോഷണക്കുറ്റം; ജസീലയുടെ മരണത്തില്‍ അയല്‍വാസി അറസ്റ്റില്‍
dot image

കാസര്‍കോട്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കാസര്‍കോട് നാലത്തടുക്കയിലെ ജസീലയുടെ ആത്മഹത്യയിലാണ് പൊവ്വല്‍ സ്വദേശി ആയിഷ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ അറസ്റ്റ് ചെയ്തത്.

മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുന്‍പായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല പകര്‍ത്തിയിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായെന്നും താന്‍ എടുത്തുവെന്നാണ് അവര്‍ പറയുന്നതെന്നുമായിരുന്നു ജസീല വീഡിയോയില്‍ പറഞ്ഞത്.

താന്‍ അങ്ങനെ ചെയ്തിട്ടില്ല. താന്‍ ഏതൊക്കെയോ ചെക്കന്മാരുടെ കൂടെ കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്ക അവര്‍ പറഞ്ഞ് നടക്കുകയാണ്. വീട്ടില്‍ ആര്‍ക്കും ഒരു സമാധാനവുമില്ല. താന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണെന്നും ജസീല വീഡിയോയില്‍ പറഞ്ഞിരുന്നു.

ജസീല നേരിട്ടത് കടുത്ത അപമാനമാണെന്ന് മാതാവ് ആരോപിച്ചിരുന്നു. ഒരു പരാതി എഴുതി വാങ്ങാന്‍ പോലും ആദൂര്‍ പൊലീസ് തയ്യാറായില്ല. മാല നഷ്ടപ്പെട്ടവര്‍ക്കൊപ്പാണ് പൊലീസും ഭര്‍തൃവീട്ടുകാരും നിന്നത്. മാല മോഷ്ടിച്ചുവെന്ന് പറഞ്ഞ് അവര്‍ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കി. മാല മോഷ്ടിച്ചുവെന്ന് നാട്ടിലാകെ പറഞ്ഞുനടന്നുവെന്നും ജസീലയുടെ മാതാവ് പറഞ്ഞിരുന്നു. വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും കുടുംബം നേരത്തെ പറഞ്ഞിരുന്നു.

Content Highlights: neighbour arrested in jaseeal death case

dot image
To advertise here,contact us
dot image