ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ട് തല്ലി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; കേസെടുത്ത് പൊലീസ്

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടതായാണ് വിവരം

ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ട് തല്ലി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; കേസെടുത്ത് പൊലീസ്
dot image

കൊല്ലം: ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ട് തല്ലി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന്‍ പൃഥ്വിരാജിനെ (23) ആണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ശൂരനാട് പൊലീസ് കേസെടുത്തു.

ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി 10.30 ഓടെയായിരുന്നു സംഭവം നടന്നത്. പൃഥ്വിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൃഥ്വിരാജിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ഇടിവള കൊണ്ടുള്ള മര്‍ദനത്തില്‍ പൃഥ്വിരാജിന്റെ തലയ്ക്ക് പരിക്കേറ്റു. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പൃഥ്വിരാജിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. എന്നാല്‍ വഴങ്ങില്ലെന്ന നിലപാടാണ് രാജി പ്രസാദ് സ്വീകരിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം തുടര്‍ന്നാല്‍ രാജിവെയ്ക്കുമെന്ന് രാജി പ്രസാദ് ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.

Content Highlights- Police have registered a case after RSS workers allegedly assaulted the son of the BJP Kollam East district president.

dot image
To advertise here,contact us
dot image