

കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം.ഹെെക്കോടതി സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്ന് അടക്കം കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നതാണ് ഉപാധികളിൽ ഒന്ന്. രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് ചോദ്യം ചെയ്യുക. ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം, പരാതിക്കാരിയെയോ മറ്റ് സാക്ഷികളെയോ സ്വാധീനിക്കരുത്, പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം, എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നതാണ് ഉപാധികൾ.
ജാമ്യഹർജി പരിഗണിക്കുമ്പോൾ രാഹുലിനെതിരെ രൂക്ഷമായ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സ്വാധീനശക്തിയുള്ള ആളാണ് രാഹുൽ എന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൗരവതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന മൊഴി ഗുരുതരമാണ്. എന്തിന് പാലക്കാട് പോയി എന്നതിന് പരാതിക്കാരിക്ക് വിശദീകരണമുണ്ട്. മാര്‍ച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ നിര്‍ബന്ധിച്ചെന്നുമാണ് കോടതി നിരീക്ഷിച്ചത്. കുട്ടി വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇതിന് വാട്സ് ആപ് ചാറ്റ് തെളിവായി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ ഒളിവിലായിരുന്നുവെന്ന് ഹൈക്കോടതി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: Rahul mamkoottathil granted anticipatory bail at the first case filed by women against him