'അങ്ങനെയങ്ങ് പോയാലോ'; ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ് വിരട്ടി വിട്ട് വയോധിക

വയോധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

'അങ്ങനെയങ്ങ് പോയാലോ'; ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ് വിരട്ടി വിട്ട് വയോധിക
dot image

കോഴിക്കോട്: തിരക്കുളള റോഡുകളിൽ വണ്ടികളെല്ലാം ബ്ലോക്കിൽ കിടക്കുമ്പോൽ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ് വിരട്ടി വിട്ട് വയോധിക. കോഴിക്കോട് എരിഞ്ഞപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്.

വയോധിക ഫുട് പാത്തിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിർ ദിശയിൽ ഒരു ആക്ടീവ സ്കൂട്ടർ പാഞ്ഞുവന്നത്. ഇത് കണ്ട വയോധിക സ്കൂട്ടർ യാത്രികനെ തടഞ്ഞു. എന്നാൽ യാത്രികൻ വയോധികയോട് ചൂടാകുകയാണ് ചെയ്തത്. എന്നാൽ വയോധിക വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇവർ കാലുകൊണ്ട് അയാളെ പോകാൻ അനുവദിക്കാതെ തടഞ്ഞു. സ്കൂട്ടറുമായി പോകാൻ യാത്രികൻ വീണ്ടും ശ്രമം നടത്തിയപ്പോൾ വയോധിക കൈയിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീഡിയോ എടുക്കാൻ തുടങ്ങി. ഒടുവിൽ സ്കൂട്ടർ യാത്രികൻ ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിൻ്റെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇതോടെ വയോധികയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.
'നമ്മുടെ നാട്ടിലെ പലരുടെയും സ്വഭാവമാണ് ഈ ഫുട്പാത്തിലൂടെ ഇരുചക്ര വാഹനം കയറ്റി ഓടിക്കുന്നത്, ഇങ്ങനെ ഉള്ളവരെ കാൽനട യാത്രക്കാർ ഇതുപോലെ തന്നെ തടയണം, ഇന്നത്തെ സല്യൂട്ട് ആ അമ്മക്ക്, അമ്മ പുലിയാണ്' തുടങ്ങിയ കമന്‍റുകളാണ് വീഡിയോ കണ്ടവർ പങ്കുവെച്ചിരിക്കുന്നത്.

Content Highlights : Elderly woman chases away scooter rider who was riding on footpath

dot image
To advertise here,contact us
dot image