

2026 കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്പ്രീത് സിങ്ങിന് വെള്ളി. പുരുഷന്മാരുടെ 110+ കിലോ വിഭാഗത്തിലാണ് ലവ്പ്രീത് വെള്ളി നേടിയത്.
ആകെ 388 കിലോ ഉയർത്തിയാണ് ലവ്പ്രീത് രണ്ടാമതെത്തിയത്. സ്നാച്ചിൽ 176 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 212 കിലോയുമാണ് താരം ഉയർത്തിയത്.
389 കിലോ ഉയർത്തിയ ന്യൂസിലൻഡിന്റെ ഡേവിഡ് ആൻഡ്രു ഈ ഇനത്തിൽ സ്വർണം നേടി. സ്നാച്ചിൽ 166 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 223 കിലോയുമാണ് താരം ഉയർത്തിയത്.
356 കിലോ ഉയർത്തിയ ഇംഗ്ലണ്ടിന്റെ ആൻഡ്രു ഗ്രിഫ് വെങ്കലമെഡൽ നേടി. സ്നാച്ചിൽ 165 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 191 കിലോയുമാണ് താരം ഉയർത്തിയത്.
Content highlight: ; commonwealth games lovepreet singh wins silver in weightlifting