

കൊല്ലം: പത്തനാപുരത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പിറവന്തൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്‍ വിനോദ് (44) ആണ് മരിച്ചത്. പുനലൂര്‍ - മൂവാറ്റുപുഴ പാതയില്‍ പിറവന്തൂര്‍ ജങ്ഷന് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 2.45ഓടെയായിരുന്നു സംഭവം.
ഉച്ചഭക്ഷണം കഴിച്ചശേഷം ബാങ്കിലേക്ക് മടങ്ങുകയായിരുന്ന വിനോദിന്റെ സ്‌കൂട്ടറിലേക്ക് പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു. വിനോദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights: Youth Killed in Fatal Lorry-Scooter Collision at Pathanapuram