

കോഴിക്കോട്: . കോലീബി പ്ലസ് ജമാഅത്തെ ഇസ്‌ലാമി സഖ്യത്തിന്റെ പ്രധാന കോ ഓഡിനേറ്ററാണ് സതീശനെന്നും അദ്ദേഹത്തിന്റെ നിലപാട് തന്നെയാണ് യുഡിഎഫിനെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അവരുടെ നിലപാടിൽ വ്യക്തതയുണ്ടെന്നും വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ കുറിച്ചായിരുന്നു ഗോവിന്ദന്‍റെ വിമർശനം.
ജമാ അത്തെ ഇസ്‌ലാമിയുമായി സിപിഐഎമ്മിന് രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടായിട്ടില്ല. വി ഡി സതീശന് നുണ രോഗമാണ്. വർഗീയ അജണ്ടയാണ് സതീശൻ മുന്നോട്ട് വെക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയും മീഡിയ വണ്ണും കാളകൂട വിഷമാണെന്നും ഗോവിന്ദൻ പറഞ്ഞു. 42 വർഷം ജമാഅത്തെ ഇസ്‌ലാമി സിപിഐഎമ്മിനോടൊപ്പായിരുന്നുവെന്നും എം വി ഗോവിന്ദന് മറവിരോഗമാണെന്നും സതീശൻ മുമ്പ് വിമർശിച്ചിരുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വത്തിനെതിരെ ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ അവസമൊരുക്കിയത് യുഡിഎഫ് നേതാക്കളാണ്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറി. റിപ്പോർട്ടർ ടിവിയെ പൂട്ടിക്കും എന്ന് പറഞ്ഞതോടെ യുഡിഎഫിന്‍റെ അജണ്ട വ്യക്തമായിരിക്കയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഫിനാൻസ് സ്ഥാപന ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എം രാജുവിന്റെ വെളിപ്പെടുത്തലിൽ, രണ്ട് കോടി പണം എങ്ങനെ വാങ്ങിയെന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണി വ്യക്തമാക്കണം. കള്ളപ്പണം ആണോ എന്ന് പരിശോധിക്കണം. ഈ പണം എന്തിന് വേണ്ടി ഉപയോഗിച്ചുവെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
അതേസമയം മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Content Highlights: CPIM State Secretary M V Govindan says Muslim League to clarify its stance on V D Satheesan's statement related to Jamaat e Islami