'മൗദൂദിസം ഒളിച്ച് കടത്താന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല'; ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വീണ്ടും സമസ്ത നേതാക്കൾ

മൗദൂദിസം സമുദായത്തിൽ ഒളിച്ച് കടത്താൻ ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചാൽ സമസ്ത അനുവദിക്കില്ലെന്ന് അബൂബക്കർ ദാരിമി

'മൗദൂദിസം ഒളിച്ച് കടത്താന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല'; ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വീണ്ടും സമസ്ത നേതാക്കൾ
dot image

മലപ്പുറം: സമസ്ത സമ്മേളന വേദിയിൽ വീണ്ടും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ആഞ്ഞടിച്ച് നേതാക്കൾ. മൗദൂദിസം സമുദായത്തിൽ ഒളിച്ചു കടത്താൻ ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചാൽ സമസ്ത അനുവദിക്കില്ലെന്ന് എം ടി അബൂബക്കർ ദാരിമി പറഞ്ഞു. നമുക്ക് വാരി പുണരാൻ ഉള്ളതല്ല ജമാഅത്തെ ഇസ്‌ലാമിയെന്നും മൗദൂദിസം അതിനിഗൂഢമായ ചിന്തയുള്ള പ്രസ്ഥാനമാണെന്നും ദാരിമി തുറന്നടിച്ചു.

അതേസമയം ജമാഅത്തെ ഇസ്‌ലാമിക്കെതിരായ സമസ്തയുടെ പ്രമേയത്തിന് പിന്നാലെ വെൽഫെയർ പാർട്ടി പ്രസിഡന്റ് സമസ്ത സമ്മേളനത്തിലെത്തി നേതാക്കളെ സന്ദർശിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ളവരെയാണ് സന്ദർശിച്ചത്. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളന പരിപാടി സന്ദർശിച്ചുവെന്നും ഹൃദ്യവും ഊഷ്മളവുമായ സ്വീകരണമാണ് നഗരിയിൽ ലഭിച്ചതെന്നും റസാഖ് പാലേരി ഫേസ്ബുക്കിൽ കുറിച്ചു.

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സമസ്ത സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. രാഷ്ട്രീയ ഇസ്‌ലാം എന്നത് അപകടകരമായ ആശയമാണെന്നും മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും പാൻ ഇസ്‌ലാമിക് തീവ്ര ചിന്തയ്ക്കെതിരെ ജാഗ്രതവേണം. ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണമെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു.

Content Highlights: Leaders once attack Jamaat-e-Islami at Samastha meeting, Welfare Party State President Razak Paleri visited the meeting site

dot image
To advertise here,contact us
dot image