വിളപ്പിൽശാല ചികിത്സ പിഴവ്: വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

വിളപ്പിൽശാല ചികിത്സ പിഴവ്: വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
dot image

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരം മലയിൻ കീഴ് ആണ് യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിളപ്പിൽശാലയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തക‍‍ർ കരിങ്കൊടി കാണിച്ചത്.

വിളപ്പിൽശാല ചികിത്സ പിഴവിനെ തുടർന്ന് പ്രതിഷേധം നടക്കുന്നതിനാൽ ആരോഗ്യമന്ത്രിയുടെ പരിപാടിക്ക് പൊലീസ്‌ സുരക്ഷ വർധിപ്പിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്ന് റിപ്പോർട്ട് ലഭിച്ചതിനാൽ സുരക്ഷ വർധിപ്പിക്കുകയായിരുന്നു. മലയിൻകീഴ് താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്. പരിപാടി സ്ഥലത്തും മന്ത്രിയുടെ സഞ്ചാര പാതയിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

Content Highlight : Youth Congress holds black flag protest against Health Minister Veena George. police arrested the Youth Congress workers in the incident.

dot image
To advertise here,contact us
dot image