ജപ്പാൻ വിസ കയ്യിലുണ്ടോ ഇന്ത്യക്കാരേ? എങ്കിൽ ഇനി ഏഴ് രാജ്യങ്ങൾ കൂടി സന്ദർശിക്കാം

ജപ്പാൻ വിസയും ഇന്ത്യൻ പാസ്സ്പോർട്ടും ഉണ്ടെങ്കിൽ ഏഴ് വിദേശ രാജ്യങ്ങൾ കൂടി സന്ദർശിക്കാം

ജപ്പാൻ വിസ കയ്യിലുണ്ടോ ഇന്ത്യക്കാരേ? എങ്കിൽ ഇനി ഏഴ് രാജ്യങ്ങൾ കൂടി സന്ദർശിക്കാം
dot image

യാത്രകൾ ഒരു വികാരമായി മാറുന്ന ഒരു കാലഘട്ടമാണിത്. ജോലി തിരക്കിൽ നിന്നും മറ്റും കുറച്ച് നേരത്തേക്ക് അല്ലെങ്കിൽ കുറച്ച് ദിവസങ്ങൾ മാറി നിൽക്കാൻ ചെറുതും വലുതുമായ യാത്രകളെ ആശ്രയിക്കാത്തവർ ചുരുക്കം മാത്രമേ ഉണ്ടാവുകയുള്ളൂ. ഇന്ത്യക്കാരായ യാത്രികരെ സംബന്ധിച്ചിടത്തോളം വിസ എന്നത് കേവലം ഒരു അനുമതി മാത്രമല്ല മറിച്ച് മറ്റ് പല രാജ്യങ്ങൾ കൂടി സന്ദർശിക്കാനുള്ള അവസരം ഒരുക്കുന്ന ഉപാധിയായി മാറാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഈയിടെയായി പല രാജ്യങ്ങളും ഇന്ത്യൻ യാത്രികർക്ക് വിസ ഇളവുകൾ അനുവദിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്താൻ കൂടുതൽ താത്പര്യം കാണിക്കുന്നുണ്ട്.

ഇനി കാര്യത്തിലേക്ക് വരാം. ഇന്ത്യൻ യാത്രികർ പ്രത്യേകിച്ച് അന്താരാഷ്ട്ര യാത്രികരെ സംബന്ധിച്ചിടത്തോളം ജപ്പാനാണ് ഇപ്പോഴത്തെ താരം. ജപ്പാൻ വിസ കൈയിലുള്ള ഇന്ത്യൻ യാത്രികർക്ക് ഇനി ഏഴ് രാജ്യങ്ങൾ കൂടി സന്ദർശിക്കാനുള്ള അനുമതി ഉണ്ടായിരിക്കും. കൂടാതെ ഏപ്രിൽ ഒന്ന് മുതൽ ഇ-വിസ സൗകര്യവും ജപ്പാൻ ഒരുക്കിയിട്ടുണ്ട്. ആ ഏഴ് രാജ്യങ്ങൾ ഏതൊക്കെ എന്നറിയേണ്ടേ?

Also Read:

ജോർജിയ

ജപ്പാൻ വിസ കൈയിലുള്ള ഒരു വ്യക്തിക്ക് 90 മുതൽ 180 ദിവസം വരെ ജോർജിയയിൽ തങ്ങാൻ സാധിക്കും. യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള ജോർജിയയിലെ മഞ്ഞു പുതച്ച മലനിരകളും, ആകർഷകമായ പഴയ പട്ടണങ്ങൾ, വൈൻ ഉൽപാദന പ്രദേശങ്ങൾ, കരിങ്കടൽ ബീച്ചുകൾ എന്നിവ കാണാനുള്ള ഒരു സുവർണ്ണ അവസരം കൂടിയാണ് ജപ്പാൻ വിസ വഴി ഇന്ത്യൻ യാത്രികർക്ക് സാധ്യമായിരിക്കുന്നത്.

Georgia

സിംഗപ്പൂർ

വിനോദസഞ്ചാരികളുടെ ഇഷ്ടരാജ്യമാണ് സിംഗപ്പൂർ. ജപ്പാൻ വിസ കൈയിൽ ഉണ്ടെങ്കിൽ ഇനി സിംഗപ്പൂർ യാത്രയും അനായാസം നടത്താം. വേറെ വിസക്കൊന്നും അപേക്ഷിക്കാതെ തന്നെ യാത്രാമധ്യേ സിംഗപ്പൂരിലിറങ്ങി ഷോപ്പിംഗ് നടത്താനും വിവിധ രുചികൾ പരീക്ഷിക്കാനും ചെറിയ യാത്രകൾക്കും അവസരമുണ്ടായിരിക്കും. ജപ്പാൻ വിസ ഉപയോഗിച്ച് 96 മണിക്കൂറാണ് സഞ്ചാരികൾക്ക് സിംഗപ്പൂരിൽ ചിലവഴിക്കാൻ സാധിക്കുക.

Singapore

ഫിലിപ്പീൻസ്

ജപ്പാൻ വിസക്കാർക്ക് 14 ദിവസം വരെ ഫിലിപ്പീൻസിലും താമസിക്കാം. വേണമെങ്കിൽ അതൊരു ഏഴ് ദിവസം കൂടി നീട്ടാനും സാധിക്കും. കടൽ ആസ്വദകർക്ക് അവധിക്കാലം ചിലവഴിക്കാൻ പറ്റിയ സ്ഥലമാണ് ഫിലിപ്പീൻസ്. വെള്ള മണൽ ബീച്ചുകളും ദ്വീപുകൾ സന്ദർശനങ്ങളും സാഹസികതകളുമെല്ലാം ഫിലിപ്പീൻസ് വിനോദസഞ്ചാരികൾക്കായി ഒരുക്കാറുണ്ട്.

Philippines

യുഎഇ

ഷോപ്പിംഗ് ഹരമായുള്ളവർക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു നാടാണ് യുഎഇ. പ്രത്യേകിച്ച് ദുബായും അബുദാബിയും. വിപുലമായ ഷോപ്പിംഗ് അനുഭവങ്ങൾ, ആഡംബര താമസ സൗകര്യം, ഡെസ്സേർട്ട് സഫാരികൾ എല്ലാം യുഎഇ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നു. ജപ്പാൻ വിസയുള്ളവർക്ക് 4 ദിവസം മുതൽ 2 മാസം വരെയാണ് യുഎഇയിൽ തങ്ങാൻ സാധിക്കുക.

Also Read:

മോണ്ടിനെഗ്രോ

മറഞ്ഞിരിക്കുന്ന യൂറോപ്യൻ രത്നം എന്നറിയപ്പെടുന്ന ബാൾക്കൻ രാജ്യമാണ് മോണ്ടിനെഗ്രോ. മധ്യകാല പട്ടണങ്ങൾ, മനോഹരമായ തീരപ്രദേശങ്ങൾ, ചരിത്രപരമായ നിർമിതികൾ എല്ലാംകൊണ്ട് സമ്പന്നമാണ് മോണ്ടിനെഗ്രോ. ജപ്പാൻ വിസ ഉണ്ടെങ്കിൽ 30 ദിവസം മോണ്ടിനെഗ്രോയിൽ താമസിക്കാൻ സാധിക്കും.

Montenegro

തായ്‌വാൻ

14 ദിവസം വരെ തായ്‌വാനിൽ കഴിയാനും ജപ്പാന്‍ വിസ മതി. ആധുനിക നഗരങ്ങൾ, രാത്രി മാർക്കറ്റുകൾ, ക്ഷേത്രങ്ങൾ, ഭൂപ്രകൃതി തുടങ്ങിയവ തായ്‌വാന്റെ പ്രത്യേകതകളാണ്. ഈ ഘടകങ്ങൾ ഇന്ത്യൻ യാത്രികരെ ആകർഷിക്കാറുമുണ്ട്.

Also Read:

മെക്സിക്കോ


ജപ്പാൻ വിസ കൈയിൽ ഉണ്ടെങ്കിൽ 180 ദിവസം അതായത് ആറ് മാസത്തോളം മെക്സിക്കോയിൽ തങ്ങാനുള്ള അവസരമാണ് ലഭിക്കുക. ജപ്പാൻ വീസ ഉപയോഗിച്ചുള്ള ഏറ്റവും ദെെർഘ്യമേറിയ താമസസൗകര്യം ലഭ്യമാക്കുന്ന രാജ്യമായി മെക്സിക്കോ മാറിയിരിക്കുകയാണ്. സമ്പന്നമായ സംസ്കാരം, പുരാതന നിർമിതികൾ, ബീച്ചുകൾ, ഊർജ്ജസ്വലമായ നഗരങ്ങൾ എല്ലാമാണ് മെക്സിക്കോ സന്ദർശക്കർക്കായി ഒരുക്കിയിരിക്കുന്നത്.

Mexico

ഇപ്പോൾ മനസ്സിലായില്ലേ ജപ്പാൻ വിസ എന്നത് കേവലമൊരു ടിക്കറ്റ് മാത്രമല്ലെന്ന്! വലിയ ലോകങ്ങൾ കാണാനുള്ള ഒരു ചെറിയ ഉപാധിയാണത്. അപ്പൊ ഇനി ജപ്പാൻ വിസ ഉപയോഗിച്ച് ടോക്കിയോ ക്യോട്ടോ സന്ദർശനങ്ങൾ മാത്രമാക്കണ്ട പരമാവധി രാജ്യങ്ങൾ സന്ദർശിച്ചിട്ട് പോരെ.

Content Highlights: Indian passport holders with a valid Japan visa can now enter seven countries without requiring separate visas.

dot image
To advertise here,contact us
dot image