വിഹാന്റെ വെടിക്കെട്ട് സെഞ്ച്വറി, വൈഭവിനും കുണ്ടുവിനും ഫിഫ്റ്റി; സിംബാബ്‌വെയ്ക്ക് മുന്നിൽ റൺമല ഉയർത്തി ഇന്ത്യ

വിഹാൻ മൽഹോത്രയുടെ അപരാജിത സെഞ്ച്വറിയാണ് കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്

വിഹാന്റെ വെടിക്കെട്ട് സെഞ്ച്വറി, വൈഭവിനും കുണ്ടുവിനും ഫിഫ്റ്റി; സിംബാബ്‌വെയ്ക്ക് മുന്നിൽ റൺമല ഉയർത്തി ഇന്ത്യ
dot image

അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സിംബാബ്‌വെയ്ക്ക് മുന്നിൽ കൂറ്റന്‍ വിജയലക്ഷ്യമുയർത്തി ഇന്ത്യ. സിംബാബ്‌വെക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് അടിച്ചെടുത്തു. അഞ്ചാമനായി ക്രീസിലെത്തിയ വിഹാൻ മൽഹോത്രയുടെ അപരാജിത സെഞ്ച്വറിയാണ് കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 107 പന്തില്‍ പുറത്താവാതെ ഏഴ് ബൗണ്ടറി സഹിതം 109 റണ്‍സെടുത്ത വിഹാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയും അഭിഗ്യാന്‍ കുണ്ടുവും അര്‍ധസെഞ്ച്വറി നേടിത്തിളങ്ങി. വൈഭവ് 30 പന്തില്‍ നാല് വീതം ഫോറും സിക്‌സറും അടിച്ച് 52 റണ്‍സ് നേടിയപ്പോള്‍ കുണ്ടു 62 പന്തില്‍ ഒരു സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 61 റണ്‍സും അടിച്ചെടുത്തു.

മലയാളി താരം ആരോണ്‍ ജോര്‍ജ് (23), ക്യാപ്റ്റന്‍ ആയുഷ് മാത്രേ (21), വേദാന്ത് ത്രിവേദി (15), കനിഷ്‌ക് ചൗഹാന്‍ (3), അംബ്രിഷ് ആര്‍ എസ് (21), ഖിലാന്‍ പട്ടേല്‍ (30), ഹെനില്‍ പട്ടേല്‍ (2) എന്നിങ്ങനെയാണ് മറ്റുബാറ്റര്‍മാരുടെ പ്രകടനം.

Content Highlights: U19 World Cup 2026: Vihaan Malhotra Slams Century, Fifty for Vibhav and Abhigyan, India Pile Up 352 vs Zimbabwe

dot image
To advertise here,contact us
dot image