രാത്രി 11 മണിയ്ക്ക് ഒരു പ്രത്യേകതയുണ്ട്; എന്താണ് 'സെക്കന്റ് വിന്റ് എഫക്ട്'

രാത്രി 11 മണിയോടെ ഊര്‍ജ്ജസ്വലരാകുന്ന ചില ആളുകളുണ്ട്. ശരീരത്തിന്റെ ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍ ചില കാരണങ്ങളുണ്ട്

രാത്രി 11 മണിയ്ക്ക് ഒരു പ്രത്യേകതയുണ്ട്; എന്താണ് 'സെക്കന്റ് വിന്റ് എഫക്ട്'
dot image

വൈകുന്നേരം മുഴുവന്‍ പൂര്‍ണമായും ക്ഷീണിതരായി കാണപ്പെട്ട ശേഷം രാത്രി 11 മണിയോടെ നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലതയും ഉണര്‍വ്വും തോന്നിയിട്ടുണ്ടോ? ഇതിനെയാണ് സെക്കന്റ് വിന്‍ഡ് എഫക്ട് എന്ന് പറയുന്നത്. എന്താണ് സെക്കന്റ് വിന്‍ഡ് എഫക്ട് എന്നല്ലേ?.അത് ശരീരത്തിന് സംഭവിക്കുന്ന ചില മാറ്റങ്ങളാണ്. ശരീരത്തിലെ ഓക്‌സിജന്‍ അളവ്, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഉപാപചയ മാറ്റങ്ങള്‍ എന്നിവ സന്തുലിതമാവുകയും ഊര്‍ജ്ജം പുതുക്കപ്പെടുകയും ക്ഷീണം കുറയുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ട് ആയ ഡോ.ജഗദീഷ് ഹിരേമത്ത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

second wind effect

എന്തുകൊണ്ടാണ് രാത്രി 11 മണിയോടെ നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത അനുഭവപ്പെടുന്നത്

സര്‍ക്കാര്‍ഡിയന്‍ താളത്തിലെ വ്യതിയാനങ്ങള്‍

നമ്മുടെ ശരീരം ഒരു സര്‍ക്കാര്‍ഡിയന്‍ താളം അതായത് ആന്തരിക ഘടികാരമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നമ്മുടെ ഉറക്കത്തെയും ഉണര്‍വ്വിനെയും നിയന്ത്രിക്കുന്നു. ചില ആളുകള്‍ക്ക്, പ്രത്യേകിച്ച് രാത്രിയില്‍ സജീവമായിരിക്കുന്നവര്‍ക്ക് ഊര്‍ജ്ജം സ്വാഭാവികമായും ഈ സമയമാകുമ്പോള്‍ ഉച്ചസ്ഥായിയില്‍ എത്തും.

ഹോര്‍മോണുകള്‍ സജീവമാകുന്നു

ക്ഷീണമുളള ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ പുറത്തുവിടുകയും നിങ്ങളെ വീണ്ടും സജീവമാക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഹോര്‍മോണുകള്‍ താല്‍കാലികമായി ശ്രദ്ധയും ഊര്‍ജവും വര്‍ധിപ്പിക്കുകയും രാത്രി വൈകി വീണ്ടും നിങ്ങള്‍ സജീവമാകാന്‍ ഇടയാക്കുകയും ചെയ്യും. ഈ സമയത്ത് കാര്‍ഡിയോസ്പിറേറ്ററി സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാകുകയും ഹൃദയമിടിപ്പിന് സ്ഥിരത കൈവരികയും പേശികളിലേക്കുള്ള ഓക്‌സിജന്‍ വിതരണം മെച്ചപ്പെടുകയും ശ്വസനം കൂടുതല്‍ താളാത്മകമായി അനുഭവപ്പെടുകയും ചെയ്യും.

second wind effect

മാനസികമായ ഉത്തേജനം

രാത്രി വൈകിയുളള ഫോണ്‍ ഉപയോഗം, സോഷ്യല്‍ മീഡിയയിലുള്ള സമയം ചിലവഴിക്കല്‍, ജോലിയിലെ സമ്മര്‍ദ്ദം ഇവയൊക്കെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. ഇവയൊക്കെ ഉറക്ക സിഗ്നലുകളെ അടിച്ചമര്‍ത്തുകയും ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

സെക്കന്റ് വിന്‍ഡ് എഫക്ട് ദോഷകരമാണോ?

ഈ പ്രതിഭാസം ഉണര്‍വ്വും ക്രീയേറ്റിവിറ്റിയും വര്‍ധിപ്പിച്ച് രാത്രി വൈകി ജോലി ചെയ്യാനും സര്‍ഗാത്മകതയ്ക്ക് സമയം കണ്ടെത്താനും സഹായിക്കുമെങ്കിലും ഉറക്കചക്രങ്ങള്‍ തടസ്സപ്പെടും. മാത്രമല്ല സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതുകൊണ്ട് അത് വിപരീതഫലമുണ്ടാക്കും. ഇത് നിര്‍ജലീകരണം, പേശികളില്‍ പരിക്ക് ,ക്ഷീണം എന്നിവയിലേക്ക് നയിക്കുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ ഇവയ്ക്കും കാരണമാകുന്നു.

second wind effect

തടസമില്ലാത്ത സുഖകരമായ ഉറക്കം ലഭിക്കാന്‍ എന്ത് ചെയ്യണം

  • ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും സ്‌ക്രീനുകള്‍ ഒഴിവാക്കുക.
  • ഉച്ചയ്ക്ക് ശേഷം കഫീന്‍ അടങ്ങിയ പാനിയങ്ങള്‍ കുടിക്കാതിരിക്കുക.
  • ഉറങ്ങാനും ഉറങ്ങി എഴുന്നേല്‍ക്കാനും കൃത്യമായ സമയങ്ങള്‍ പാലിക്കുക.
  • വായന, വ്യായാമം പോലെയുളള കാര്യങ്ങള്‍ ചെയ്ത് വിശ്രമിക്കാന്‍ ശ്രമിക്കുക.

Content Highlights :There are some people who feel energized around 11 pm. There are a few reasons behind this change in the body, known as the 'second wind effect'.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image