ഇറാനെതിരായ സൈനീക നീക്കം; അമേരിക്കൻ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യൻ തീരത്ത് നങ്കുരമിട്ടു

പ്രതിഷേധക്കാർക്കെതിരെ ഭരണകൂടം സ്വീകരിച്ച കർശന നടപടികൾക്കു പിന്നാലെ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുകയാണ്.

ഇറാനെതിരായ സൈനീക നീക്കം; അമേരിക്കൻ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യൻ തീരത്ത് നങ്കുരമിട്ടു
dot image

ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെ ഇറാൻ അടിച്ചമർത്തിയതിനെത്തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് പശ്ചിമേഷ്യൻ തീരത്തേയ്ക്ക് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണെയും (USS Abraham Lincoln) മറ്റ് യുദ്ധക്കപ്പലുകളെയും വിന്യസിച്ച് അമേരിക്ക. ഇറാനിൽ സർക്കാരിനെതിരെ പ്രതിഷേധക്കാർക്കെതിരെ ഭരണകൂടം സ്വീകരിച്ച കർശന നടപടികൾക്കു പിന്നാലെ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുകയാണ്.

ഇറാനിലെ പ്രതിഷേധക്കാർക്ക് അനുകൂലമായി തന്റെ ഇടപെടൽ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു വലിയ പടക്കപ്പൽ ഇറാന് നേരെ നീങ്ങുകയാണെന്നും എന്നാൽ അത് ഉപയോഗിക്കേണ്ട സാഹചര്യം വരില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ജനകീയ പ്രക്ഷോഭം ഉടലെടുത്തതാണ് ഇപ്പോൾ അമേരിക്കൻ ഇടപെടലിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. ആദ്യം ടെഹ്റാനിലും ചില ന​ഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭം നടന്നത്. എന്നാൽ വളരെ വേ​ഗത്തിൽ തന്നെ രാജ്യത്തുടനീളം പ്രക്ഷോഭം ആളിപ്പടർന്നു. പ്രക്ഷോഭകരെ അടിച്ചമർത്താൻ ഇറാൻ സർക്കാർ ശ്രമിച്ചതാണ് അമേരിക്കയെ ചൊടുപ്പിച്ചത്. നിലവിൽ പശ്ചിമേഷ്യയിലേക്ക്‌ വന്‍ സൈനിക സന്നാഹത്തെ അയക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ സര്‍ക്കാര്‍ തടവിലാക്കിയ പ്രക്ഷോഭകരെ വധിക്കുന്നത്‌ തുടര്‍ന്നാല്‍ കടുത്ത സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതിനിടെ ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്കയ്ക്കെതിരെ കർശന നിലപാടുമായി യുഎഇ രം​ഗത്തെത്തി. ഇറാനെതിരെ യുഎസിന്റെ ഒരു സൈനിക നീക്കത്തിനും യുഎഇയുടെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് യുഎഇ നിലപാട്. ഏതാനും ആഴ്ചകളായി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കുവാനാണ് യുഎഇയുടെ ആഗ്രഹിക്കുന്നത്. ആശയവിനിമയം മെച്ചപ്പെടുത്തുക, സംഘർഷങ്ങൾ കുറയ്ക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള ഉചിതമായ അടിത്തറയെന്നും യുഎഇ വ്യക്തമാക്കി.

Content Highlights: An American aircraft carrier has been deployed near the West Asian coast following military movements targeting Iran. The deployment underscores rising regional tensions and signals U.S. readiness to respond to potential escalations. Authorities continue to monitor the situation closely as diplomatic and military developments evolve in the area.

dot image
To advertise here,contact us
dot image