

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്തു ഷാഹിദ് കപൂർ നായകനായി എത്തുന്ന സിനിമയാണ് ഓ റോമിയോ. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായി പുറത്തിറങ്ങുന്ന സിനിമ ഫെബ്രുവരി 13 ന് പുറത്തിറങ്ങും. വമ്പൻ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലത്തിന്റെ റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.
ചിത്രത്തിലെ നായകനായ ഷാഹിദ് കപൂറിന് 45 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. വിജയപരാജയങ്ങൾ വന്നുപോകുമ്പോഴും ഷാഹിദിന്റെ മാർക്കറ്റ് വാല്യൂവിന് ഇടിവുണ്ടാകുന്നില്ല. തമന്നയും, ത്രിപ്തി ദിമ്രിയുമാണ് സിനിമയിലെ നായികമാർ. തമന്നയ്ക്ക് 8 കോടിയും ത്രിപ്തിക്ക് 6 കോടിയുമാണ് പ്രതിഫലം. നടൻ അവിനാശ് തിവാരിക്ക് അഞ്ച് കോടിയും വിക്രാന്ത് മാസിക്ക് നാല് കോടിയുമാണ് പ്രതിഫലമായി ലഭിക്കുന്നത്. നാനാ പടേക്കർക്ക് നാല് കോടിയാണ് സിനിമയിൽ നിന്നും പ്രതിഫലമായി ലഭിക്കുന്നത്. ദിഷ പട്ടാണിക്ക് രണ്ട് കോടിയുമാണ് പ്രതിഫലം.
Cast fees of OROMEO: Shahid Kapoor bags his biggest paycheck of his film career 🤯🔥 pic.twitter.com/3cK6yaMavt
— CineAIx (@ItsCine_AIX) January 27, 2026
‘ഹൈദർ’, ‘കമീനേ’ എന്നീ ചിത്രങ്ങൾക്കുശേഷം ഷാഹിദും വിശാലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ടാറ്റൂകളും കൗബോയ് ഹാറ്റുമായി വളരെ പരുക്കൻ ലുക്കിലാണ് ഷാഹിദ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. നാന പടേക്കർ, തൃപ്തി ദിമ്റി, തമന്ന ഭാട്ടിയ, അവിനാശ് തിവാരി, ഫരിദ ജലാൽ, ദിഷ പഠാണി, ഹുസൈൻ ദലാൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സാജിദ് നദിയാദ്‌വാലയാണ് നിർമാണം. റോഹൻ നരുലയും വിശാൽ ഭരദ്വാജും ചേർന്നാണ് തിരക്കഥ.

നേരത്തെ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ നിന്ന് നടൻ നാനാ പടേക്കർ ഇറങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. പരിപാടി കൃത്യസമയത്ത് ആരംഭിക്കാത്തതിനെ തുടർന്നും താരങ്ങളായ ഷാഹിദ് കപൂറിനും തൃപ്തി ദിമ്രിക്കും വേണ്ടി ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതോടെയും ക്ഷുഭിതനായാണ് നടൻ പരിപാടിയിൽ നിന്ന് ഇറങ്ങി പോയത്. നടൻ പരിപാടിയിൽ നിന്ന് ഇറങ്ങി പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംവിധായകൻ വിശാൽ ഭരദ്വാജ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. 'നാന ചടങ്ങിൽ നിന്ന് പോയി, എങ്കിലും എനിക്ക് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാനുണ്ട്. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയെപ്പോലെയാണ് നാന. മറ്റുള്ളവരെ വിരട്ടുകയും എന്നാൽ ഏറ്റവും കൂടുതൽ രസിപ്പിക്കുകയും ചെയ്യുന്ന ഒരു കുട്ടി'.
Content Highlights: Shahid Kapoor, tripti dimri, tamannah remunaration from o romeo film revealed