ചെന്നൈയില്‍ അലുമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്

ചെന്നൈയില്‍ അലുമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം
dot image

ചെന്നൈ: ചെന്നൈയില്‍ അലുമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് മരിച്ചത്. ഡെലിവര്‍ ഹെല്‍ത്ത് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. കമ്പനി നല്‍കിയ നാനാ ഹോമിലായിരുന്നു ശ്രീദാസ് താമസിച്ചിരുന്നത്. പൊങ്കല്‍ ലീവിനോടനുബന്ധിച്ച് മുറികളില്‍ പെസ്റ്റ് കണ്‍ട്രോളിനുള്ള മരുന്നുകള്‍ വച്ചിരുന്നു. ഇക്കാര്യം ശ്രീദാസിനെ നാനാ ഹോം അറിയിച്ചിരുന്നില്ല.

മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. 'ഡെലിവര്‍ ഹെല്‍ത്ത് എന്ന കമ്പനിയിലാണ് ശ്രീദാസ് ജോലി ചെയ്തിരുന്നത്. നൈറ്റ് ഡ്യൂട്ടിയായിരുന്നു. പുള്ളി ഡ്യൂട്ടിക്ക് പോയി തിരിച്ചുവന്ന് ഉറങ്ങുമ്പോഴായിരുന്നു സംഭവം. അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷവാതകം ശ്വസിച്ചതോടെ ഇത് ശ്വാസകോശത്തിലേക്ക് പടര്‍ന്നു. ഇത് ഇന്‍ഫെക്ഷനായി. ഹാര്‍ട്ടിലേക്ക് പടർന്ന് അറ്റാക്കായി എന്നാണ് പറയുന്നത്', ശ്രീദാസിന്റെ കുടുംബം റിപ്പോർട്ടറിനോട് പറഞ്ഞു.

ചൂരല്‍മേട് പൊലീസ് മുറി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ നിന്നും മൂട്ടയ്ക്ക് വയ്ക്കുന്ന മരുന്ന് കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

Content Highlights: malayali youth dies after inhaling aluminium phosphide in chennai

dot image
To advertise here,contact us
dot image