

ഓൺലൈൻ മീഡിയകൾ അഭിനേതാക്കളുടെ സ്വകാര്യ ജീവിക്കാത്തതിൽ കടന്ന് കയറുന്നതും ആക്രമിക്കുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ലോകേഷ് കനകരാജിന് നേരെയാണ് ഇത്തരത്തിൽ ഒരു ആക്രണം നടന്നിരിക്കുന്നത്. സംവിധായകനോട് ഒരു നടിയുമായി താങ്കൾക്ക് അടുത്ത ബന്ധമുണ്ടെന്ന് കേൾക്കുന്നുണ്ടെന്നും രണ്ടാമതൊരു കുടുംബത്തിന് തയ്യാറെടുക്കകയാണോ എന്നുമാണ് ഒരു ഓൺലൈൻ മീഡിയ പ്രവർത്തകൻ ചോദിച്ചത്. ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ചോദ്യം ഉന്നയിച്ചത്.
നിങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു നടിയോട് ചേർത്ത് പ്രണയം എന്നെല്ലാം വരുന്നുണ്ട്. കേട്ടത് ശെരിയാണോ ? നിങ്ങൾ മറ്റൊരു ബന്ധത്തിൽ ആണോ? രണ്ടാമതൊരു കുടുംബത്തിന് തയ്യാറെടുക്കുകയാണോ' എന്നായിരുന്നു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യം. എനിക്ക് ഓൾറെഡി ഒരു കുടുംബം ഉണ്ട് എന്നായിരുന്നു ഇതിനോട് ലോകേഷിന്റെ മറുപടി. ഇപ്പോഴിതാ ഈ ചോദ്യം ചോദിച്ച വ്യക്തിക്ക് നേരെ കടുത്ത വിമർശനങ്ങൾ ആണ് ഉയരുന്നത്. വെറുപ്പിക്കുന്ന ചോദ്യം ആന്നെന്നും ഇതൊന്നും ജേർണലിസം അല്ലെന്നും സോഷ്യൽ മീഡിയ പറയുന്നു. പ്രകോപിപ്പിക്കുന്ന ചോദ്യം ആയിട്ട് കൂടി അതിനെ ലോകേഷ് കൈകാര്യം ചെയ്ത രീതിയ്ക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്.
നിലവാരം ഒട്ടും ഇല്ലാത്ത രീതിയിൽ ഒരു മടിയും കൂടാതെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിന് നേരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം, അല്ലു അർജുൻ ചിത്രത്തിന് ശേഷം കൈതി 2 ആരംഭിക്കും, വിക്രം 2, റോളക്സ് സിനിമകൾ എല്ലാം സംഭവിക്കുമെന്ന് ലോകേഷ് പറഞ്ഞു. 'അല്ലു അർജുൻ ചിത്രത്തിന് ശേഷം കൈതി 2 ആരംഭിക്കും. എൽസിയു ഇനി ഇല്ല, എൽസിയു അവസാനിച്ചു എന്ന് ചിലർ പറയുന്നത് കണ്ടു. ഫാൻസ് ആണ് എൽസിയു എന്ന പേരിട്ടത് അത് ഞാൻ സ്വീകരിക്കുകയാണ് ചെയ്തത്. ഞാൻ ഒരാൾ മാത്രം വിചാരിച്ചാൽ അവസാനിപ്പിക്കാൻ പറ്റുന്ന ഒന്നല്ല അത്. കൈതി 2 , റോളക്സ്, വിക്രം 2 എല്ലാം ഉറപ്പായും വരും. അതെല്ലാം എല്ലാം കമ്മിറ്റ്മെന്റ് ആണ് അത് ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ല. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ബെൻസും എൽസിയുവിൽ വരുന്ന സിനിമയാണ്', ലോകേഷിന്റെ വാക്കുകൾ.
നേരത്തെ രജനി ചിത്രമായ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് ലോകേഷ് അറിയിച്ചെങ്കിലും പിന്നെ അതിൽ അപ്ഡേറ്റ് ഒന്നും ഉണ്ടായില്ല. ചിത്രം ഉപേക്ഷിച്ചെന്നും ചില സിനിമാ പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അല്ലു അർജുൻ സിനിമയുടെ തിരക്കുകളിലാണ് ലോകേഷ് കനകരാജ് ഇപ്പോൾ. മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. താൽക്കാലികമായി AA23 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കും.
Content Highlights: Lokesh Kanagaraj was asked personal and intrusive questions in a public context. Questions hinted at an alleged relationship with an actress and a second family. The incident triggered strong backlash on social media platforms.