ശബരിമല സ്വർണക്കൊള്ള; ദേവസ്വം മന്ത്രി രാജിവെക്കണം, നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം, എംഎൽഎമാർ സത്യാഗ്രഹത്തിൽ

രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മന്ത്രി രാജിവെക്കണം, നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം, എംഎൽഎമാർ സത്യാഗ്രഹത്തിൽ
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സഭയുടെ തുടക്കത്തില്‍ തന്നെ സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തിയ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുമെങ്കിലും ഒരു വശത്ത് സമരം തുടരുമെന്ന് അറിയിച്ചു. സംഭവത്തില്‍ സി ആര്‍ മഹേഷും നജീബ് കാന്തപുരവുമായിരിക്കും സത്യാഗ്രഹം നടത്തുക.

എന്നാല്‍ പ്രതിപക്ഷത്തിന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും ഹൈക്കോടതിക്കെതിരായ സമരമായി കാണണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദേവസ്വം മന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച്ച സഭ പിരിഞ്ഞത്. ഇന്ന് സഭ പുനരാരംഭിക്കുമ്പോള്‍ വീണ്ടും സമാന വിഷയത്തില്‍ വീണ്ടും സമരം നടത്തുകയാണ് പ്രതിപക്ഷം.

Content Highlight; Opposition protests in the Legislative Assembly demanding the resignation of the Devaswom Minister over the Sabarimala gold theft

dot image
To advertise here,contact us
dot image