

പാചകത്തിന് ഉരുളക്കിഴങ്ങ് ഉപയോഗിക്കാത്തവരില്ല. മിക്കവാറും എല്ലാ വീടുകളിലും അടുക്കളയിലെ പ്രധാന വിഭവമാണ് ഉരുളക്കിഴങ്ങ്. പല ഭക്ഷണ സാധനങ്ങളിലും വ്യാജനുണ്ടെന്ന വാര്‍ത്ത കേട്ടിട്ടുണ്ടെങ്കിലും വ്യാജ ഉരുളക്കിഴങ്ങ് വിപണിയിലുണ്ടെന്ന് കേട്ടാല്‍ ഒരു ഞെട്ടല്‍ തോന്നുന്നുണ്ടാവും അല്ലേ? . എന്നാല്‍ സംഗതി ശരിയാണ്. വ്യാജ ഉരുളക്കിഴങ്ങില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ട്. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടുതന്നെ വ്യാജ ഉരുളക്കിഴങ്ങ് തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ..

യഥാര്‍ഥ ഉരുളക്കിഴങ്ങിന് പ്രകൃതിദത്തമായ മണ്ണിന്റെ സുഗന്ധമുണ്ട്. രാസവസ്തുക്കള്‍ ചേര്‍ത്ത ഉരുളക്കിഴങ്ങിന് രൂക്ഷമായ കൃത്രിമ ഗന്ധം ഉണ്ടാകും. ദുര്‍ഗന്ധമോ അസാധാരണമാംവിധം രൂക്ഷഗന്ധമോ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങ് മുറിച്ച് നോക്കിയാല്‍ അത് യഥാര്‍ഥമാണോ എന്ന് കണ്ടെത്താന്‍ കഴിയും. യഥാര്‍ഥ ഉരുഴക്കിഴങ്ങിന് അകത്തും പുറത്തും ഒരേ നിറമായിരിക്കും. വ്യാജ ഉരുളക്കിഴങ്ങിന് അസ്വഭാവികമായ നിറമുണ്ടാകാം.

ഉരുളക്കിഴങ്ങന്റെ ഉപരിതലം കൈകൊണ്ടോ തുണികൊണ്ടോ മൃദുവായി തടവുക.നിറം എളുപ്പത്തില്‍ മാറുകയാണെങ്കില്‍ അത് കൃത്രിമമായി നിറം നല്‍കിയതായിരിക്കും. യഥാര്‍ഥ ഉരുളക്കിഴങ്ങിന്റെ തൊലിയുടെ നിറം സ്ഥിരമായിരിക്കും.
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് ഇടുക.യഥാര്‍ഥ ഉരുളക്കിഴങ്ങ് ഭാരമുള്ളതും വെള്ളത്തില്‍ മുങ്ങി പോകുന്നതും ആയിരിക്കും. അതേ സമയം വ്യാജ ഉരുളക്കിഴങ്ങ് പലപ്പോഴും വെള്ളത്തില്‍ പൊങ്ങികിടക്കും.

ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ടെസ്റ്റ് ചെയ്യാവുന്നതാണ്. യഥാര്‍ഥ ഉരുളക്കിഴങ്ങിന് ചെറുതായി പരുക്കനായ തൊലിയായിരിക്കും. വ്യാജ ഉരുളക്കിഴങ്ങിന് പലപ്പോഴും മിനുസമാര്‍ന്നതും കട്ടിയുളളതുമായ തൊലിയായിരിക്കും ഉണ്ടാവുക. ഇത് വളരെ എളുപ്പത്തില്‍ അടര്‍ന്ന് പോകും.
ഇത്തരത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തുന്നതും കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്നതുമായ നിരവധി ഭക്ഷണസാധനങ്ങള്‍ വിപണിയില്‍ ഉളളതുകൊണ്ടുതന്നെ ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
Content Highlights :Ways to identify potatoes contaminated with chemicals