ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍

സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍
dot image

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. മകളായ സുല്‍ഫിയത്തിന്‍റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അര്‍ധരാത്രി 12ഓടെയാണ് സംഭവം.

സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു. നാലുവയസ്സുകാരനുമായി സുല്‍ഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ കാണുകയായിരുന്നു. ഇതോടെ കൊലപാതകവിവരം ഉള്‍പ്പെടെ പുറത്തുവന്നത്.

യുവാവിനെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Content Highlights: Palakkad Ottappalam Couple hacked to death

dot image
To advertise here,contact us
dot image