വാളയാറില്‍ ഒരു കോടി 18 ലക്ഷം രൂപയുമായി യൂട്യൂബര്‍ പിടിയില്‍; യൂട്യൂബില്‍ നിന്ന് കിട്ടിയ വരുമാനമെന്ന് മൊഴി

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്

വാളയാറില്‍ ഒരു കോടി 18 ലക്ഷം രൂപയുമായി യൂട്യൂബര്‍ പിടിയില്‍; യൂട്യൂബില്‍ നിന്ന് കിട്ടിയ വരുമാനമെന്ന് മൊഴി
dot image

വാളയാര്‍: പാലക്കാട് വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി. ഡാന്‍സാഫ് സംഘമാണ് പണം പിടികൂടിയത്. സംഭവത്തില്‍ തെലങ്കാന മേട്പള്ളി സ്വദേശിയും യൂട്യൂബറുമായ ചവാന്‍ രൂപേഷി(40)നെ ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തു.

യൂട്യൂബില്‍ നിന്നാണ് പണം ലഭിച്ചതെന്നാണ് ചവാന്‍ രൂപേഷ് ഡാന്‍സാഫ് സംഘത്തോട് പറഞ്ഞത്. ഇന്ന് വൈകിട്ടോടെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം കാറില്‍ കടത്തുകയായിരുന്നു പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ കാറില്‍ നിന്ന് പണം കണ്ടെടുത്തു. തുടര്‍ന്ന് ചവാന്‍ രൂപേഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. താന്‍ യൂട്യൂബറാണെന്ന് ഇയാള്‍ ഡാന്‍സാഫ് സംഘത്തോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഡാന്‍സാഫ് സംഘം അറിയിച്ചു. ചവാന്‍ രൂപേഷിനെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡാന്‍സാണ് സംഘം പറഞ്ഞു.

Content Highlights- A YouTuber taken police custody after seizing one crore and eighteen lakh rupees during vehicle check up in valayar

dot image
To advertise here,contact us
dot image