തിയേറ്ററുകളില്‍ ചിരിയുടെ ഓട്ടം തുള്ളലൊരുക്കാന്‍ ജി മാര്‍ത്താണ്ഡന്‍; ഓട്ടം തുള്ളല്‍ ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ്

തിയേറ്ററുകളില്‍ ചിരിയുടെ ഓട്ടം തുള്ളലൊരുക്കാന്‍ ജി മാര്‍ത്താണ്ഡന്‍; ഓട്ടം തുള്ളല്‍ ഫസ്റ്റ് ലുക്ക് പുറത്ത്
dot image

സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 'ഒരു തനി നാടന്‍ തുള്ളല്‍' എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി കെ എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്.

ബിനു ശശിറാം രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

പോളി വത്സന്‍, ടിനി ടോം, മനോജ് കെ യു, കുട്ടി അഖില്‍, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിന്‍, പൃഥ്വിരാജ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം പാവാട, കുഞ്ചാക്കോ ബോബന്‍ നായകനായ ജോണി ജോണി യെസ് അപ്പ, റോഷന്‍ മാത്യു- ഷൈന്‍ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവക്ക് ശേഷം ജി മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ഓട്ടം തുള്ളല്‍. ഹിരണ്‍ മഹാജന്‍, ജി മാര്‍ത്താണ്ഡന്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Ottam Thullal movie

ഛായാഗ്രഹണം-പ്രദീപ് നായര്‍, സംഗീതം-രാഹുല്‍ രാജ്, ക്രിയേറ്റീവ് ഹെഡ്- അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റര്‍- ജോണ്‍കുട്ടി, ആര്‍ട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമല്‍ സി ചന്ദ്രന്‍, വസ്ത്രലങ്കാരം- സിജി തോമസ് നോബല്‍, വരികള്‍- ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യ സുരേഷ് മേനോന്‍, ചീഫ് അസ്സോസിയേറ്റ് ഡിറക്ടര്‍സ്- അജയ് ചന്ദ്രിക, പ്രശാന്ത് എഴവന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- സാജു പൊട്ടയില്‍കട, ഡിഫിന്‍ ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍സ്- റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്- ദീപു പുരുഷോത്തമന്‍, സൗണ്ട് മിക്‌സിങ്- അജിത് എ ജോര്‍ജ്, സൗണ്ട് ഡിസൈന്‍- ചാള്‍സ്, ഫിനാന്‍സ് കണ്‍ട്രോളര്‍- വിഷ്ണു എന്‍ കെ, സ്റ്റില്‍സ്- അജി മസ്‌കറ്റ്, മീഡിയ ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍, പിആര്‍ഒ- വാഴൂര്‍ ജോസ്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍

Content Highlights: Ottam Thullal movie first look out

dot image
To advertise here,contact us
dot image