

പാലക്കാട്: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാലക്കാട് എത്തിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശി അജിത്ത് സോമന്‍(29) ആണ് മരിച്ചത്. വാണിയംകുളം വെള്ളിയാട് സ്വകാര്യ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കുളത്തിലാണ് അജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാര്‍സലോണ ഫാന്‍സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു അജിത്ത്. ഇതേ ഗ്രൂപ്പില്‍ അംഗമായിരുന്ന ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. വിവിധ ജില്ലക്കാരായ പതിനെട്ടോളം പേരാണ് റിസോര്‍ട്ടില്‍ റൂം എടുത്തിരുന്നത്. വിവരം അറിഞ്ഞ ഉടന്‍ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും സ്ഥലത്തെത്തി. ഉടന്‍ തന്നെ അജിത്തിനെ പാലക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Content Highlights- Kottayam native man found dead after drowning in a pond in palakkad