അനായാസം വിദർഭ! സൗരാഷ്ട്രയെ തോൽപിച്ച് വിജയ് ഹസാരെ കിരീടം

നേരത്തെ ഓപ്പണിങ് ബാറ്റർ അഥർവ തായ്‌ടെയുടെ സെഞ്ച്വറിയാണ് വിദർഭയെ മികച്ച സ്‌കോറിലെത്തിച്ചത്

അനായാസം വിദർഭ! സൗരാഷ്ട്രയെ തോൽപിച്ച് വിജയ് ഹസാരെ കിരീടം
dot image

വിജയ് ഹസാരെ ട്രോഫി കിരീടം സ്വന്തമാക്കി വിദർഭ. സൗരാഷ്ട്രയെ ഫൈനലിൽ റൺസിനാണ് വിദർഭ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിദർഭ ഉയർത്തിയ 318 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്രക്ക് 2 റൺസ് നേടാനെ സാധിച്ചുള്ളൂ.

സൗരാഷ്ട്രക്കായി പ്രേരാക് മങ്കാദ് 88 റൺസ് നേടിയപ്പോൾ ചിരാഗ് ജാനി 64 റൺസ് അടിച്ചു. വിദർഭക്കായി നാല് വിക്കറ്റ് നേടിയ യഷ് താക്കൂറാണ് സൗരാഷ്ട്രയുടെ നടുവൊടിച്ചത്. മൂന്ന് വിക്കറ്റുമായി നാച്ചിക്കെറ്റ് ബൂറ്റെയും തിളങ്ങി.

നേരത്തെ ഓപ്പണിങ് ബാറ്റർ അഥർവ തായ്‌ടെയുടെ സെഞ്ച്വറിയാണ് വിദർഭയെ മികച്ച സ്‌കോറിലെത്തിച്ചത്. 118 പന്തിൽ നിന്നും 15 ഫോറും അഞ്ച് സിക്‌സറുമുൾപ്പടെ 128 റൺസ് നേടാൻ അദ്ദേഹത്തിനായി. യഷ് റാത്തോഡ് 54 റൺസും അമൻ മൊകാതെ 33 റൺസും സ്വന്തമാക്കി.

സൗരാഷ്ട്രക്ക് വേണ്ടി അങ്കുർ പവാർ നാല് വിക്കറ്റ് നേടിയപ്പോൾ ചിരാക് ജാനിയും ചേതൻ സ്‌കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights- Vidarbha wins vijay Hazare trophy beating Suarashtra

dot image
To advertise here,contact us
dot image