നിങ്ങളുടെ കാലുകൾ തരുന്ന മുന്നറിയിപ്പ് അവഗണിക്കരുത്; ചിലപ്പോൾ കാൻസറിന്റെ അടയാളമാകാം

ആഴ്ചകളോളം കാലുകളിലും എല്ലുകളിലും അനുഭവപ്പെടുന്ന വേദനയും ശ്രദ്ധിക്കണം

നിങ്ങളുടെ കാലുകൾ തരുന്ന മുന്നറിയിപ്പ് അവഗണിക്കരുത്; ചിലപ്പോൾ കാൻസറിന്റെ അടയാളമാകാം
dot image

കാലുവേദന, മരവിപ്പ്, നീർവീക്കം എന്നിവ നിരന്തരമായുള്ള സമ്മർദം, മണിക്കൂറുകളോളമുള്ള ജോലി എന്നിവ മൂലമാകാം. ഭൂരിഭാഗം സാഹചര്യങ്ങളിലും ഈ അടയാളങ്ങൾ അപകടകരമല്ലാത്തതും താത്കാലികവുമാണ്. എന്നാൽ മെഡിക്കൽ സയൻസ് പറയുന്നത് ഗൗരവകരമായ ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ശരീരം ചില അടയാളങ്ങൾ കാണിക്കുമെന്നാണ്. അതിൽ കാലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചില പ്രശ്‌നങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇത് ചിലപ്പോൾ കാൻസറുമായി പോലും ബന്ധപ്പെട്ടിരിക്കാമത്രേ.

എന്താണ് സാധാരണ പ്രശ്‌നങ്ങൾ, എന്താണ് ശ്രദ്ധിക്കേണ്ടത് എന്ന അടിസ്ഥാനപരമായ അറിവുണ്ടെങ്കിൽ പലർക്കും ഏറ്റവും വേഗത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഒരു കാരണവും ഇല്ലാതെ രണ്ടുകാര്യങ്ങളിലും നീർവീക്കം ഉണ്ടാവുന്നത് തള്ളിക്കളയാൻ പാടില്ലാത്ത അടയാളമാണ്. കാലിന് ഭാരം, ഇറുക്കം, ചൂട് എന്നിവയൊക്കെ തോന്നാം. വൈകുന്നേരമാകുന്നതോടെ ഈ നീർവീക്കം നല്ല വേദനയിലെത്താം. ലിംഫാറ്റിക്ക് സിസ്റ്റത്തിലൂടെ ഒഴുകുന്ന ലിംഫ് എന്ന ദ്രാവകത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതാവാം ഈ അവസ്ഥയ്ക്ക് കാരണം. ഇത് ചിലപ്പോൾ കാൻസറിന്റെ മുന്നറിയിപ്പാകാം. ലിംഫ് നോഡുകൾ ബാധിക്കപ്പെട്ടാൽ ഈ ദ്രാവകം അടിഞ്ഞുകൂടി നീർവീക്കം ഉണ്ടാകും. ആരോഗ്യ വിദഗ്ധർ പറയുന്നത് ഈ നീർവീക്കം ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ്. ദിവസങ്ങൾ കഴിയുമ്പോൾ ഇത് കൂടി വരും. ഇതിന് ചികിത്സ നേടേണ്ടതാണ്.

ആഴ്ചകളോളം കാലുകളിലും എല്ലുകളിലും അനുഭവപ്പെടുന്ന വേദനയും ശ്രദ്ധിക്കണം. എന്ത് ചെയ്തിട്ടും കാലുവേദനയിൽ മാറ്റം ഉണ്ടാകുന്നില്ലെങ്കിൽ ഇതും ചികിത്സ നേടേണ്ട വിഷയമാണ്. ഡോക്ടർമാർ പറയുന്നത് ദീർഘനാൾ നീണ്ടുനിൽക്കുന്ന വേദന പ്രധാനപ്പെട്ട മുന്നറിയിപ്പാണെന്നാണ്. സമയോചിതമായി സ്‌കാനുകളും മറ്റ് പരിശോധനകളും ചെയ്താൽ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം. പിന്ന് കൊണ്ടു കയറുന്നതുപോലെയും സൂചി കൊണ്ടു കയറുന്നതുപോലെയുമുള്ള വേദനകൾ സൂചിപ്പിക്കുന്നത് നാഡീ വ്യവസ്ഥ സമ്മർദത്തിലാണെന്നാണ്.

മെഡിക്കൽ എക്‌സ്പീരിയൻസും ക്ലിനിക്കൽ എവിഡൻസും വിരൽ ചൂണ്ടുന്നത് കാലിന്റെ ചലനത്തെ സ്വാധീനിക്കുന്ന നാഡികൾ ചുരുങ്ങാൻ സ്‌പൈൻ, പെൽവിസ്, അബ്‌ഡോമൻ എന്നിവയെ ബാധിക്കുന്ന കാൻസർ കാരണമാകുമെന്നാണ്. ഈ അവസ്ഥ ദിവസങ്ങൾ പോകും തോറും അസഹനീയമായി തീരും. ദിവസങ്ങളോളം അനുഭവിക്കേണ്ടി വരുന്ന മരവിപ്പ്, ക്ഷീണം, ബാലൻസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൃത്യമായി പരിശോധിക്കണം.

ചിലർക്ക് കാലിൽ തടിപ്പ് വന്ന് ദിവസങ്ങളോളം വേദനയൊന്നുമില്ലാത്ത നിൽക്കും. പിന്നീട് ആ ഭാഗത്തെ നിറത്തിന് മാറ്റം വരും. ഇതിനെയും ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായി കാണപ്പെടുന്ന നീർവീക്കം, മരവിപ്പ്, വേദന, തടിപ്പ് എന്നിവ കാൻസറുമായി ബന്ധപ്പെട്ടിരിക്കാം. പ്രത്യേകിച്ച് ഈ അവസ്ഥയ്ക്ക് മാറ്റം വരാതെ തുടരുകയാണെങ്കിൽ ശ്രദ്ധിക്കണം. ലിംഫോമ, ബോൺ കാൻസർ, സോഫ്റ്റ് ടിഷ്യു സർക്കോമ, ലുക്കീമിയ, നട്ടെലിലേക്ക് ബാധിക്കുന്ന കാൻസർ, അല്ലെങ്കിൽ പെൽവിസിനെ ബാധിക്കുന്നവയുടെ ലക്ഷണങ്ങൾ കാലിലാകും കാണുക. ആഴ്ചകളോളം ചില ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയും മുറിവുകളോ പരിക്കോ പറ്റാതെ വേദനയടക്കം അസഹനീയമാകുന്നതും ശ്രദ്ധിക്കണം, ചികിത്സ തേടണം.

Content Highlights: Swelling, numbness, and pain in the legs lasting several days could be signs of cancer, especially types that affect the bones or nerves. While other conditions may cause similar symptoms, it is essential to consult a healthcare provider for a proper diagnosis to rule out serious conditions

dot image
To advertise here,contact us
dot image