

പാലക്കാട്: സമാജത്തെ കുറിച്ച് ആർഎസ്എസ് വിഭാവനം ചെയ്ത മഹത്തായ ലക്ഷ്യം നേടാൻ നിരന്തരം പരിശ്രമം നടത്തുമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. സേവനരംഗത്ത് ആർഎസ്എസ് നൂറു വർഷം പൂർത്തിയാകുമ്പോൾ അഭിമാനം തോന്നുന്നു, എന്നാൽ സംഘത്തിന്റെ ലക്ഷ്യം നേടിയെടുക്കാൻ ഇനിയും കഴിഞ്ഞില്ലെന്ന വിഷമം സംഘപ്രവർത്തകൻ എന്ന നിലയിൽ മനസിലുണ്ട്. സമാജവും സംഘവും രണ്ടല്ല. ഭിന്നശേഷി ക്ഷേമം മുതൽ വിദ്യാഭ്യാസം വരെ കൃത്യമായ കാഴ്ചപ്പാട് സംഘത്തിനുണ്ടെനന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത് വികസിത് ഭാരത് സങ്കൽപം ഓരോരുത്തരും മനസിൽ ആവാഹിക്കണമെന്നും 2047 ആകുമ്പോൾ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുളള മോദിയുടെ സങ്കൽപ്പത്തിൽ തങ്ങളുടെ പങ്ക് എല്ലാവരും വഹിക്കണം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പൂർവികരുടെ അഭിമാനത്തോടെയാകണം വികസിത് ഭാരത് ലക്ഷ്യം നേടിയെടുക്കുന്നതിനു ശ്രമിക്കേണ്ടത്. ഭാരതത്തിന്റെ അറിവുകൾ എന്നും നിലനിർത്താൻ പുരാണങ്ങളുടെയും വേദങ്ങളുടെയും ഡിജിറ്റൈസേഷൻ ഗുണപരമാകും’ – ഗവർണർ പറഞ്ഞു.കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Content Highlights: I feel proud as RSS completes 100 years: Governor Rajendra Arlekar