അപ്പോ ജനനായകൻ റീമേക്ക് അല്ലേ?, എന്തൊക്കെ മാറ്റങ്ങൾ ആണ് ഉള്ളത്?; ചർച്ചയായി ഭഗവന്ത് കേസരി സംവിധായകന്റെ വാക്കുകൾ

'അവർ ഒരിക്കലും ജനനായകൻ റീമേക്ക് എന്ന് പറഞ്ഞിട്ടില്ല കാരണം അതിനെ ചുറ്റിപ്പറ്റി അനാവശ്യ നെഗറ്റിവിറ്റി ഉണ്ടാകും'

അപ്പോ ജനനായകൻ റീമേക്ക് അല്ലേ?, എന്തൊക്കെ മാറ്റങ്ങൾ ആണ് ഉള്ളത്?; ചർച്ചയായി ഭഗവന്ത് കേസരി സംവിധായകന്റെ വാക്കുകൾ
dot image

വിജയ്‌യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന സിനിമയാണ് ജനനായകൻ. ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് സിനിമയെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. തുടർന്ന് സിനിമയുടെ ട്രെയ്‌ലർ റിലീസിന് പിന്നാലെ പ്രേക്ഷകർ ജനനായകൻ റീമേക്ക് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് ഭഗവന്ത് കേസരിയുടെ സംവിധായകൻ അനിൽ രവിപുടി.

ബേസിക് ആയ സോൾ മാത്രമാണ് ജനനായകൻ എടുത്തിട്ടുള്ളതെന്നും തമിഴ്നാട്ടിലെ പ്രേക്ഷകർക്ക് സിനിമ ഒരു പുത്തൻ അനുഭവം ആയിരിക്കുമെന്നും അനിൽ രവിപുടി പറഞ്ഞു. 'ബേസിക് ആയ സോൾ മാത്രമാണ് ജനനായകൻ എടുത്തിട്ടുള്ളത് ബാക്കിയെല്ലാം അവർ മാറ്റിയിട്ടുണ്ട്. സിനിമയുടെ ആദ്യ 20 മിനിറ്റ്, ഇന്റർവെൽ സീൻ, രണ്ടാം പകുതിയിലെ ചില സീനുകൾ എന്നിവ മാത്രമാണ് അവർ ഭഗവന്ത് കേസരിയിൽ നിന്നും എടുത്തിട്ടുള്ളത്. സിനിമയിലെ വില്ലന്റെ ട്രാക്ക് എല്ലാം അവർ മാറ്റിയിട്ടുണ്ട്. അതിൽ അവർ ചില റോബോട്ട് സീനുകളും സയൻസ് ഫിക്ഷൻ സീനുകളും കൂട്ടിച്ചേർത്തിട്ടുണ്ട് അതൊന്നും എന്റെ സിനിമയിലില്ല.

ഭഗവന്ത് കേസരി വിജയ് സാറിന് ഒരുപാട് ഇഷ്ടമായിരുന്നു. അവർ ഒരിക്കലും ജനനായകൻ റീമേക്ക് എന്ന് പറഞ്ഞിട്ടില്ല കാരണം അതിനെ ചുറ്റിപ്പറ്റി അനാവശ്യ നെഗറ്റിവിറ്റി ഉണ്ടാകും. തമിഴ്നാട്ടിലെ എല്ലാ പ്രേക്ഷകരും കണ്ട ഒരു സിനിമയല്ല ഭഗവന്ത് കേസരി അതുകൊണ്ട് അവർക്ക് സിനിമ ഒരു ഫ്രഷ് അനുഭവം ആയിരിക്കും', അനിൽ രവിപുടിയുടെ വാക്കുകൾ.

അതേസമയം സിനിമയ്ക്ക് നിലവിൽ സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ജനുവരി 9 നായിരുന്നു ജനനായകന്റെ ആദ്യത്തെ റിലീസ് ഡേറ്റ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ നിന്നും സിനിമ മാറ്റിവെച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

jananayagan

കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. റിലീസ് പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ജനനായകന്‍ ആദ്യ ദിനം വലിയ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlights: Vijay film Jananayagan is not a complete remake of balayya film Bhagavanth kesari says anil ravipudi

dot image
To advertise here,contact us
dot image