

കോട്ടയം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ദളിത് ക്രൈസ്തവ സഭാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് തോമസ് മാവുങ്കാല്‍, ബിഷപ്പ് ഡോ. ജോര്‍ജ് ആറ്റിന്‍കര, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, സണ്ണി കാഞ്ഞിരം, കേണല്‍ ജേക്കബ്ബ് ജോസഫ്, റവ. അനിയന്‍ കെ പോള്‍, ഫാ. ജോസ്‌കുട്ടി ഇടത്തിനകം, പാസ്റ്റര്‍ ജോസഫ് ടി സാം, പാസ്റ്റര്‍ സാംകുട്ടി കെ പോള്‍, പാസ്റ്റര്‍ ജേക്കബ്ബ് കെ ഡാനിയല്‍, റവ. സുശീല്‍ സൈമണ്‍, ജേക്കബ്ബ് ജോസഫ്, ജയിംസ് ഇലവുങ്കല്‍, കെ പി പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന് നിവേദനവും നല്‍കി.
Content Highlights: Will find a solution to the problems of Dalit Christians; VD Satheesan