

കണ്ണൂർ: സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ കേസ്. സെൻട്രൽ ജയിലിന് പിന്നിലായി സ്ഥിതിചെയ്യുന്ന വനിതാ ജയിൽ പരിസരത്താണ് ഡ്രോൺ എത്തിയത്.
സെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന്റെ ഭാഗത്തുകൂടി ഡ്രോൺ പോകുന്നത് കണ്ടെന്നാണ് ജോയിൻറ് സൂപ്രണ്ടിന്റെ പരാതി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ജോയിൻറ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
Content Highlights : Case filed on Drone appear near women's prison at Kannur