കിവികളെ പറപ്പിച്ചുതന്നെ തുടങ്ങി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം, കോഹ്‌ലിക്കും ഗില്ലിനും ഫിഫ്റ്റി

വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി

കിവികളെ പറപ്പിച്ചുതന്നെ തുടങ്ങി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം, കോഹ്‌ലിക്കും ഗില്ലിനും ഫിഫ്റ്റി
dot image

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ മുട്ടുകുത്തിച്ചത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അര്‍ധസെഞ്ച്വറി നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.

ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അര്‍ധസെഞ്ച്വറി നേടി. ഓപ്പണര്‍ രോഹിത് ശര്‍മ (26) പുറത്തായതിന് ശേഷം ക്രീസിലെത്തിയ കോഹ്‌ലി 91 പന്തില്‍ 93 റണ്‍സെടുത്താണ് കോഹ്‌ലി പുറത്തായത്.

ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 71 പന്തില്‍ 56 റണ്‍സും സ്വന്തമാക്കി. 47 പന്തില്‍ 49 റണ്‍സെടുത്ത ശ്രേയസ് അയ്യരും നിര്‍ണായക സംഭാവന നല്‍കി. രവീന്ദ്ര ജഡേജ നാല് റണ്‍സെടുത്ത് നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റത്ത് ഹര്‍ഷിത് റാണ 29 റണ്‍സെടുത്ത് ഭേദപ്പെട്ട സംഭാവന നല്‍കി. 21 പന്തില്‍ പുറത്താകാതെ 29 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഏഴ് റണ്‍സെടുത്ത് വാഷിങ്ടണ്‍ സുന്ദറും പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിന് വേണ്ടി കൈല്‍ ജാമിസണ്‍ നാല് വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 300 റണ്‍സ് അടിച്ചെടുത്തത്. ഡാരില്‍ മിച്ചലിന്റെ മിന്നും ബാറ്റിങ്ങാണ് ന്യൂസിലാൻഡിനെ 300 റൺസിലെത്തിച്ചത്. 71 പന്തില്‍ 84 റണ്‍സെടുത്ത മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണർമാരായ ഹെൻറി നിക്കോള്‍സിന്റെയും ഡെവോണ്‍ കോണ്‍വെയുടെയും പ്രകടനവും ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: IND vs NZ, 1st ODI: India beat New Zealand by 4 wickets to take 1-0 in Vadodara

dot image
To advertise here,contact us
dot image