'ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളം വൃദ്ധ സദനമാകും'; സിപിഐഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

സിപിഐഎം വര്‍ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

'ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളം വൃദ്ധ സദനമാകും'; സിപിഐഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
dot image

തിരുവനന്തപുരം: സിപിഐഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം. സിപിഐഎം വര്‍ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് റെജി ലൂക്കോസിനെ ബിജെപിയിലേയ്ക്ക് സ്വീകരിച്ചു.

'ഞാന്‍ ഏകദേശം 35 വര്‍ഷത്തോളം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി കേരളത്തിലെ ടിവി ചാനലുകളില്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ആശയപരമായ മാറ്റമാണ്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ നമ്മുടെ നാട് വൃദ്ധസദനമായി മാറും. രാഷ്ട്രീയ യുദ്ധത്തിനല്ല താല്‍പര്യം. ബിജെപിയുടെ ദേശീയ നേതൃത്വം പകര്‍ന്നു തരുന്ന വികസനവും ആശയവും എന്നെ ഞെട്ടിച്ചു. കേരളത്തില്‍ സിപിഐഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണ്', അദ്ദേഹം പറഞ്ഞു.

'കുറെ നാളുകളായി എനിക്ക് ക്ഷണമുണ്ട്. ഇന്നുമുതല്‍ എന്റെ ആശയങ്ങള്‍ ബിജെപിക്കൊപ്പമാണ്. പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിട്ടു. ഇന്ന് ഈ നിമിഷം മുതല്‍ എന്റെ വാക്കുകളും പ്രവര്‍ത്തികളും ബിജെപിക്കുവേണ്ടിയാണ്', റെജി ലൂക്കോസ് കൂട്ടിച്ചേർത്തു.

Content Highlights: Reji Lukose move from cpim and joined bjp

dot image
To advertise here,contact us
dot image