ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നത്; സിപിഐഎം നേതാവ് എസ് അജയകുമാർ

ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളതെന്നും എസ് അജയകുമാർ

ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നത്; സിപിഐഎം നേതാവ് എസ് അജയകുമാർ
dot image

പാലക്കാട്: സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നതെന്ന രൂക്ഷവിമർശനമാണ് എസ് അജയകുമാർ നടത്തിയത്. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളതെന്നും എസ് അജയകുമാർ കുറ്റപ്പെടുത്തി. സിപിഐഎം-സിപിഐ പേര് നടന്നു കൊണ്ടിരിക്കുന്ന ഒറ്റപ്പാലത്ത് മണ്ണൂരിൽ പൊതുയോ​ഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് അജയകുമാർ.

തോറ്റാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപി ഐക്കുമാണ് എന്നതാണ് സമീപനമെന്നും എസ് അജയകുമാർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 5 ശതമാനം വോട്ട് മാത്രമേ സിപിഐയ്ക്കുള്ളു. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്നാൽ സിപിഐയ്ക്ക് ജയിക്കാൻ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് 5 സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐ എന്നും എസ് അജയകുമാർ വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്ന ചോദ്യവും സിപിഐഎം നേതാവ് ഉയർത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ നേരത്തെ വിലയിരുത്തിയിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലായിരുന്നു വിലയിരുത്തൽ. ഇടതുമുന്നണിയെ നെ സ്‌നേഹിച്ച വിവിധ വിഭാഗങ്ങളിൽ ശക്തമായ വിമർശനം നിലനിൽക്കുന്നു. ഇതാണ് ഫലത്തിൽ തെളിയുന്നത്. വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങൾ വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും സിപിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

സർക്കാരിന്റെ പ്രവർത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, ന്യൂനപക്ഷ ഏകീകരണം, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകൾ എന്നിവ പരാജയ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് എൽഡിഎഫ് യോഗത്തിൽ ഉയർന്ന ചർച്ചയാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ, സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് എന്നീ ഘടകങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്ക് മേൽ സിപിഐഎമ്മിന് നിയന്ത്രണമില്ല എന്ന അതിരൂക്ഷ വിമർശനമാണ് സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്നത്. മുഖ്യമന്ത്രിക്ക് മേൽ സിപിഐഎമ്മിന് നിയന്ത്രണം ഉണ്ടെങ്കിൽ വെള്ളാപ്പള്ളി വിഷയത്തിൽ തിരുത്തിയെനെ എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ അതിര് വിട്ട് മുഖ്യമന്ത്രി ന്യായീകരിച്ചത് തെറ്റാണെന്ന വിമർശനവും കൗൺസിലിൽ ഉയർന്നിരുന്നു.

Content Highlights: CPIM Leader S Ajayakumar Criticized CPI State Secretary Binoy Viswam

dot image
To advertise here,contact us
dot image