'വസ്തുതകള്‍ പറയുമ്പോള്‍ വര്‍ഗീയ വാദിയെന്ന് വിളിക്കരുത്'; വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ബിജെപി

ഇത് ജനാധിപത്യ ഇന്ത്യയാണെന്നും താലിബാനോ കമ്യൂണിസ്റ്റ് ചൈനയോ അല്ലെന്നും സുരേഷ്

'വസ്തുതകള്‍ പറയുമ്പോള്‍ വര്‍ഗീയ വാദിയെന്ന് വിളിക്കരുത്'; വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ബിജെപി
dot image

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ വസ്തുതകള്‍ ആണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വസ്തുതകള്‍ പറയുമ്പോള്‍ വര്‍ഗീയ വാദിയെന്ന് വിളിക്കരുതെന്നും സുരേഷ് പറഞ്ഞു.

'വസ്തുതകളെ വര്‍ഗീയ വാദമാക്കുന്നത് അങ്ങേയറ്റം അപകടകരം. കേരളത്തില്‍ വളര്‍ന്നു വരുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിനെ സംരക്ഷിക്കാനുള്ള ഇടതുപക്ഷത്തിന്റെ തന്ത്രമാണിത്. ഈഴവ സമൂഹത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണെന്ന് പറയുന്നതില്‍ ഒരു വര്‍ഗീയതയും ഇല്ല. ഭരണകൂടത്തിന്റെ വര്‍ഗീയതയാണ് വെള്ളാപ്പള്ളി പറഞ്ഞത്', എസ് സുരേഷ് പറഞ്ഞു.

ജനാധിപത്യ രീതിയില്‍ ഒരാള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ജനാധിപത്യ ഇന്ത്യയാണെന്നും താലിബാനോ കമ്യൂണിസ്റ്റ് ചൈനയോ അല്ലെന്നും സുരേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളിയെ പിന്തുണച്ച് സുരേഷ് രംഗത്തെത്തിയത്.

കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളിയെ ജാവദേക്കര്‍ സന്ദര്‍ശിച്ചത്. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും ജാവദേക്കറെ അനുഗമിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വെള്ളാപ്പള്ളിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി ചെറുത്തുനില്‍പ്പ് തീര്‍ക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു.

Content Highlights: BJP has extended its support to SNDP General Secretary Vellappally Natesan

dot image
To advertise here,contact us
dot image