വര്‍ക്കല എസ്എന്‍ കോളേജില്‍ കെഎസ്‌യുവിന് വമ്പന്‍ വിജയം; മുഴുവന്‍ സീറ്റും തൂത്തുവാരി

തുടര്‍ച്ചയായി മൂന്നാം തവണയാണ് കെഎസ്‌യു കോളേജില്‍ വിജയിച്ചത്.

വര്‍ക്കല എസ്എന്‍ കോളേജില്‍ കെഎസ്‌യുവിന് വമ്പന്‍ വിജയം; മുഴുവന്‍ സീറ്റും തൂത്തുവാരി
dot image

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം വര്‍ക്കല എസ് എന്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് വമ്പന്‍ വിജയം. മുഴുവന്‍ സീറ്റുകളിലും കെഎസ്‌യുവാണ് വിജയിച്ചത്.

സംഘര്‍ഷ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇതിനെ തുടര്‍ന്ന് കെഎസ്‌യു കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് കെഎസ്‌യു കോളേജില്‍ വിജയിച്ചത്.

Content Highlights: ksu secures major victory at varkala sn college union polls

dot image
To advertise here,contact us
dot image