വിശ്വാസികൾക്ക് ഇത്തവണ ശൈത്യകാല റമദാൻ; യുഎഇയുടെ അന്തരീക്ഷത്തിൽ മാസപ്പിറവിയുടെ സൂചനകൾ

യുഎഇയുടെ അന്തരീക്ഷത്തിൽ മാസപ്പിറവിയുടെ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.

വിശ്വാസികൾക്ക് ഇത്തവണ ശൈത്യകാല റമദാൻ; യുഎഇയുടെ അന്തരീക്ഷത്തിൽ മാസപ്പിറവിയുടെ സൂചനകൾ
dot image

യുഎഇയിൽ ഇത്തവണ വിശ്വാസികൾക്ക് ശൈത്യകാല റമദാൻ അനുഭവം ലഭിക്കുമെന്ന് വിലയിരുത്തൽ. 2026 ഫെബ്രുവരി 19 വ്യാഴാഴ്ച മുതൽ ഈ വർഷത്തെ വിശുദ്ധ മാസം ആരംഭിക്കുമെന്നാണ് സൂചന. യുഎഇയുടെ അന്തരീക്ഷത്തിൽ മാസപ്പിറവിയുടെ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ സമയം ഒരു അനുഗ്രഹമാണ്. ശൈത്യകാലത്ത് താപനില 16 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഇതോടെ കാലാവസ്ഥ വ്രതാനുഷ്ഠാനത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളെ ലഘൂകരിക്കുന്നു. ശരീരത്തിന്റെ തളർച്ച ശൈത്യകാലത്ത് കുറയുന്നത് മനസിന്റെയും ആത്മാവിന്റെയും വിശുദ്ധിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ വിശ്വാസികളെ സഹായിക്കുന്നു.

വിശ്വാസികൾക്കായി ദുബായിലെയും അബുദാബിയിലെയും തിരക്കുകൾ ക്രമീകരിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്. മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ദിവസങ്ങളിൽ പ്രത്യേക പദ്ധതികൾ അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്. എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ പ്രകാരം റമദാൻ ആരംഭം ഫെബ്രുവരി 19-ന് ആയിരിക്കുമെങ്കിലും മാസപ്പിറവി ദൃശ്യമാകുന്നതിനെ അടിസ്ഥാനമാക്കി മാത്രമേ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

Content Highlights: This year’s Ramadan in the UAE will coincide with cooler weather, as moon sightings indicate the arrival of the winter season. Believers are preparing for a cold Ramadan, with the holy month expected to be marked by lower temperatures, making fasting and prayers during the season a unique experience in the UAE

dot image
To advertise here,contact us
dot image