

തിരുവനന്തപുരം: നാവായിക്കുളത്ത് എല്‍ഡിഎഫിന് തിരിച്ചടി. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആസിഫ് കടയില്‍ രാജിവെച്ചതോടെയാണിത്. യുഡിഎഫ് വിമതനായ ആസിഫ് കടയിലാണ് സ്ഥാനം രാജിവെച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ യുഡിഎഫ് 12 സീറ്റുകളിലും എല്‍ഡിഎഫ് ആറ് സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലുമാണ് വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. തുടര്‍ന്നാണ് പ്രസിഡന്റായി ആസിഫ് കടയിലും വൈസ് പ്രസിഡന്റായി റിന ഫസലും എല്‍ഡിഎഫ് പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പഞ്ചായത്തില്‍ യുഡിഎഫിനാണ് ഭൂരിപക്ഷമെങ്കിലും എല്‍ഡിഎഫ് ഭരിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് ഡിസിസി നേതൃത്വം നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ആസിഫ് രാജിവെച്ചത്. റിന നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.
Content Highlights: The LDF has suffered a political setback in Navayikkulam after the Panchayat President resigned.