

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വസതിക്ക് നേരെ ആക്രമണം. ഒഹിയോ സിൻസിനാറ്റിയിലെ ഔദ്യോഗിക വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലാണ്.
ജെ ഡി വാൻസും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. അക്രമിയെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ സംഘമാണ് പിടികൂടിയത്. ചുറ്റിക കൊണ്ട് ജനാലകൾ തകർത്ത് വീടിനകത്ത് കയറാനായിരുന്നു അക്രമിയുടെ ശ്രമം. ഇത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ പിടികൂടി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: