മൂവാറ്റുപുഴ കടാതി പള്ളിയിൽ ആചാരവെടിക്കിടെ അപകടം;കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കടാതിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയിലാണ് സംഭവം

മൂവാറ്റുപുഴ കടാതി പള്ളിയിൽ ആചാരവെടിക്കിടെ അപകടം;കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം
dot image

മൂവാറ്റുപുഴ: മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കിടെ അപകടം. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കടാതി സ്വദേശിയായ രവിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ആചാര വെടിക്കിടെയായിരുന്നു അപകടമുണ്ടായത്. രവി സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഹായിയെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കതിന നിറച്ചതിന് സമീപമുള്ള കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlights- One dead a firecracker accident in muvattupuzha kadathi church

dot image
To advertise here,contact us
dot image