പകരക്കാരുടെ ഗോളില്‍ എസ്പാന്യോള്‍ വീണു; കറ്റാലന്‍ ഡെര്‍ബിയില്‍ ബാഴ്‌സലോണയ്ക്ക് ആവേശവിജയം

ലാ ലിഗയില്‍ എസ്പാന്യോളിനെ വീഴ്ത്തി ബാഴ്‌സലോണ

പകരക്കാരുടെ ഗോളില്‍ എസ്പാന്യോള്‍ വീണു; കറ്റാലന്‍ ഡെര്‍ബിയില്‍ ബാഴ്‌സലോണയ്ക്ക് ആവേശവിജയം
dot image

ലാ ലിഗയിലെ കറ്റാലന്‍ ഡെര്‍ബിയില്‍ എസ്പാന്യോളിനെ വീഴ്ത്തി ബാഴ്‌സലോണ. മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. പകരക്കാരായി ഇറങ്ങിയ ഡാനി ഒല്‍മോയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുമാണ് ബാഴ്‌സയ്ക്ക് വേണ്ടി വലകുലുക്കിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് ​ഗോളുകൾ പിറന്നത്. 86-ാം മിനിറ്റിൽ ഫെർമിൻ ലോപ്പസിന്റെ പാസിൽ നിന്ന് ഡാനി ഒൽമോയാണ് ബാഴ്‌സയുടെ ആദ്യ ഗോൾ നേടിയത്. തൊട്ടുപിന്നാലെ 90-ാം മിനിറ്റിൽ ലെവൻഡോവ്‌സ്കി രണ്ടാം ഗോളും കണ്ടെത്തി. ഫെർമിൻ ലോപ്പസ് തന്നെയാണ് ഈ ​ഗോളിനും വഴിയൊരുക്കിയത്. ഇതോടെ ബാഴ്സ മൂന്ന് ​പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.

തുടർച്ചയായ ഒൻപതാം ലീഗ് വിജയമാണ് ബാഴ്‌സ ഇതോടെ സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സയ്ക്ക് ഈ വിജയത്തോടെ തൊട്ടുപിന്നിലുള്ള റയൽ മാഡ്രിഡിനേക്കാൾ ഏഴ് പോയിന്റ് മുന്നിലെത്താൻ സാധിച്ചു.

Content highlights: La Liga 2025-26: barcelona beat espanyol ​in catalan derby

dot image
To advertise here,contact us
dot image