വെളളമെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ മരിച്ചു

ജ്യൂസ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് രാധാകൃഷ്ണന്‍ വെളളമാണെന്ന് കരുതി കുടിക്കുകയായിരുന്നു

വെളളമെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ മരിച്ചു
dot image

പാലക്കാട്: വെളളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലത്ത് അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്. നവംബര്‍ അഞ്ചിനാണ് ജ്യൂസ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് രാധാകൃഷ്ണന്‍ അബദ്ധത്തില്‍ കുടിച്ചത്. ഉടന്‍ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കട നടത്തുന്ന രാധാകൃഷ്ണന്‍ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നത്. ഇതാണ് അബദ്ധത്തില്‍ കുടിച്ചത്.

Content Highlights: Man dies after accidentally drinking acid, thinking it was water in Palakkad

dot image
To advertise here,contact us
dot image