ഞെട്ടിച്ച് വൈഭവ്! ഇരട്ട സെഞ്ച്വറി ജസ്റ്റ് മിസ്സ്, വിമര്‍ശകര്‍ക്ക് മറുപടിയായി വിജയ് ഹസാരെയില്‍ വെടിക്കെട്ട്‌

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിലെ നിരാശ വിജയ് ഹസാരെയിൽ തീർത്ത വൈഭവ് വിമർശകരുടെ വായടപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ഞെട്ടിച്ച് വൈഭവ്! ഇരട്ട സെഞ്ച്വറി ജസ്റ്റ് മിസ്സ്, വിമര്‍ശകര്‍ക്ക് മറുപടിയായി വിജയ് ഹസാരെയില്‍ വെടിക്കെട്ട്‌
dot image

വിജയ് ഹസാരെ ട്രോഫിയിൽ ബാറ്റിങ് വെടിക്കെട്ടുമായി കൗമാരതാരം വൈഭവ് സൂര്യവംശി. അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ ബിഹാറിന് വേണ്ടി ഇറങ്ങിയ താരം തകർപ്പൻ സെഞ്ച്വറി നേടിയാണ് ഞെട്ടിച്ചത്. 36 പന്തിൽ സെഞ്ച്വറി നേടിയ വൈഭവിന് 10 റൺസകലെ ഇരട്ടസെഞ്ച്വറി നഷ്ടമാവുകയായിരുന്നു. മത്സരത്തിൽ 84 പന്തിൽ നിന്ന് താരം 190 റൺസെടുത്തു. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിലെ നിരാശ വിജയ് ഹസാരെയിൽ തീർത്ത വൈഭവ് വിമർശകരുടെ വായടപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

റാഞ്ചിയിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിന് വേണ്ടി മംഗൾ മഹ്‌റൗറിനൊപ്പമാണ് വൈഭവ് ഓപ്പൺ ചെയ്യാനിറങ്ങിയത്. മംഗളിനെ ഒരുവശത്തുനിർത്തിക്കൊണ്ട് വൈഭവ് കൂറ്റനടികൾ കൊണ്ട് ബിഹാറിനെ മുന്നോട്ടുനയിച്ചു.

33 റൺസെടുത്ത മംഗൾ 15-ാം ഓവറിൽ പുറത്തായെങ്കിലും വൺഡൗണായി ഇറങ്ങിയ പിയുഷ് സിങ്ങിനെ കൂട്ടുപിടിച്ച് വൈഭവ് പിന്നെയും അടി തുടർന്നു. അതോടെ ബിഹാർ വേഗത്തിൽ 200 കടന്നു. 27-ാം ഓവറിൽ വൈഭവ് പുറത്താവുമ്പോൾ ടീം സ്കോർ 261 ആയിരുന്നു.

Content Highlights: ‌Vaibhav Suryavanshi stuns Vijay Hazare Trophy with historic 36-ball century

dot image
To advertise here,contact us
dot image