Christmas Wishes: പ്രിയപ്പെട്ടവർക്കായി ക്രിസ്മസ് ആശംസകൾ നേരാം, സന്തോഷം പങ്കുവെക്കാം

വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകള്‍കൂടി ചേരുന്നതാണ് ക്രിസ്മസ് ആഘോഷം

Christmas Wishes: പ്രിയപ്പെട്ടവർക്കായി ക്രിസ്മസ് ആശംസകൾ നേരാം, സന്തോഷം പങ്കുവെക്കാം
dot image

വീണ്ടും ഒരു ക്രിസ്മസ് വന്നെത്തിയിരിക്കുന്നു. ലോകമെമ്പാടും യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന പുണ്യദിനമാണ് ക്രിസ്മസ്. എല്ലാ ആഘോഷങ്ങളേയും പോലും ജാതി-മതഭേദമന്യേ കേരളത്തിലെ ജനം ക്രിസ്മസും ആഘോഷിക്കുന്നു. നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, കരോള്‍, കേക്ക് തുടങ്ങിയവയുമായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകള്‍കൂടി ചേരുന്നതാണ് ക്രിസ്മസ് ആഘോഷം.

ഈ വർഷവും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ അയച്ചുകൊണ്ട് ക്രിസ്മസിന്‍റെ മാനവിക സ്നേഹ സന്ദേശം ഉയർത്തിപ്പിടിക്കാം. അതിനായി നിങ്ങള്‍ക്കായി ഇതാ ഏതാനും ക്രിസ്മസ് സന്ദേശങ്ങള്‍..

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം… ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!

christmas wishes

വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളിൽ നിറയാൻ ഈ ക്രിസ്മസ് കാലം ഇടയാക്കട്ടെ. ക്രിസ്തുമസ് ആശംസകൾ!

നക്ഷത്രങ്ങൾ വർണ്ണം വിരിയിക്കുന്ന ആകാശത്തിനടിയിൽ മാലാഖമാർ ഗാനം ആലപിക്കുന്ന ഈ വേളയിൽ… ഒരായിരം ക്രിസ്തുമസ് ആശംസകൾ!

കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രന്റെ സ്നേഹസന്ദേശം നിങ്ങളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കട്ടെ. സന്തോഷകരമായ ക്രിസ്മസ്!

വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്മസ് വന്നെത്തി… ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ!

സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്ന ദിനത്തിന്റെ ഓർമയ്ക്കായി… ക്രിസ്മസ് ആശംസകൾ

ഈ ക്രിസ്മസ് നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവും കൊണ്ട് നിറയട്ടെ. Merry Christmas!

ദൈവസ്നേഹത്തിന്റെ കവിഞ്ഞൊഴുകലാണ് ക്രിസ്മസ്… പങ്കുവയ്ക്കലിന്റെ പൂർണതയാണ്. ക്രിസ്തുമസ് മംഗളങ്ങൾ!

christmas wishes

ഭൂമിയെ സ്വർഗത്തിലേക്ക് ഉയർത്തുന്ന സ്നേഹത്തിന്റെ തുടക്കമായി ക്രിസ്മസ് വന്നെത്തി… ഏവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ആശംസകൾ!

ത്യാഗത്തിന്റെ ആൾരൂപം ഭൂമിയിൽ പിറന്ന ഓർമയുണർത്തി ഒരു ക്രിസ്മസ് കൂടി… ദൈവപുത്രൻ പകർന്നുനൽകിയ പാഠങ്ങൾ എന്നും മനസിലുണ്ടാകട്ടെ!

സ്നേഹത്തിന്റെയും ശാന്തിയുടെയും ആഘോഷത്തിന്റെ നക്ഷത്രങ്ങൾ മാനത്ത് വിരിയുന്ന ഈ ക്രിസ്മസ് രാവിൽ ഹൃദയം നിറഞ്ഞ ആശംസകൾ!

നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ പൊറുത്തുകൊണ്ട് വിശുദ്ധമായ ഈ ക്രിസ്തുമസ് ദിനത്തിൽ ദൈവപുത്രന്റെ സാമീപ്യം നമ്മുടെ ഭവനങ്ങളിൽ ഉണ്ടാകട്ടെ!

സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ ഈ ക്രിസ്മസ് രാവിൽ എല്ലാവരിലും നിറയട്ടെ!

dot image
To advertise here,contact us
dot image