

ഇന്ത്യയ്ക്കെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ടീമുകളെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്. മുന്‍ നായകന്‍ കെയ്ൻ വില്യംസണെ ഒഴിവാക്കിയപ്പോൾ ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറിന് ഏകദിന പരമ്പരയിൽ വിശ്രമം നൽകി. ഏകദിന മത്സരങ്ങളില്‍ മിച്ചല്‍ സാന്റ്നര്‍ക്ക് പകരം ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലാണ് കിവീസിന്റെ ക്യാപ്റ്റന്‍. ടി20 പരമ്പരയില്‍ മിച്ചല്‍ സാന്റ്നര്‍ ക്യാപ്റ്റനായി തിരിച്ചെത്തും.
ഏകദിന പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സൗത്ത് ആഫ്രിക്ക ടി20 ലീഗില്‍ പങ്കെടുക്കുന്നതുകൊണ്ടാണ് വില്യംസൺ വിട്ടുനില്‍ക്കുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിച്ചിരുന്നു. അതേസമയം ഏകദിനപരമ്പരയിൽ മാറ്റ് ഹെന്റി, മാര്‍ക്ക് ചാപ്മാന്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ക്കും വിശ്രമം നല്‍കിയിട്ടുണ്ട്.
ജനുവരിയില്‍ ഇന്ത്യക്കെതിരേ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ന്യൂസിലാന്‍ഡ് കളിക്കുന്നത്. ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഏറ്റവും മികച്ച ടീമിനെയാണ് കിവീസ് ലോകചാമ്പ്യന്മാരായ ഇന്ത്യയ്ക്കെതിരെ അണിനിരത്തുന്നത്. അടുത്ത വർഷത്തെ ടി20 ലോകകപ്പിന് മുൻപ് ഇന്ത്യയുടേയും ന്യൂസിലാൻഡിന്റെയും അവസാന ടി20 പരമ്പരയാണിത്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), ആദി അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജോഷ് ക്ലാർക്ക്സൺ, ഡെവോൺ കോൺവേ, സാക്ക് ഫോൾക്സ്, മിച്ച് ഹേ, കൈൽ ജാമിസൺ, നിക്ക് കെല്ലി, ജെയ്ഡൻ ലെനോക്സ്, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ റേ, വിൽ യംഗ്.
ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചൽ സാന്‍റ്‌നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, സാക്ക് ഫോൾക്സ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ബെവോൺ ജേക്കബ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്സ്, രച്ചിൻ രവീന്ദ്ര, ടിം റോബിൻസൺ, ഇഷ് സോധി.
Content Highlights: New Zealand announces squads for ODI and T20I series in India, Kane Williamson is missing